ന്യൂഡൽഹി: സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐയെ മർ. ബോണ്ടുകളുടെ സീരിയൽ നമ്പറുകളും ഒരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉൾപ്പെടെയാണ് കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയെന്ന് എസ്ബിഐ സുപ്രിം കോടതിയെ അറിയിച്ചു.
എസ്ബിഐ ആദ്യം സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി വിമർശിച്ച രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും മാർച്ച് 21 അഞ്ച് മണിക്കു മുൻപേ കൈമാറണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. ബാങ്ക് നൽകുന്ന വിവരങ്ങൾ പ്രതരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ബോണ്ടുകൾ വാങ്ങിയവരുടെയും സ്വീകരിച്ചവരുടെയും പേരുകൾ, തീയതി, എത്ര രൂപ തുടങ്ങിയവ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറാനായിരുന്നു സുപ്രിം കോടതി ഉത്തരവ്. എന്നാൽ അത് പൂർണമായും പാലിക്കാതെ ബോണ്ട് നമ്പറുകൾ പരസ്യമാക്കാതെയുള്ള സെലക്ടീവ് വിവരങ്ങൾ മാത്രമാണ് എസ്ബിഐ കൈമാറിയതും കമ്മിഷൻ പുറത്തുവിട്ടതും.
മാർച്ച് 18ന് കേസ് പരിഗണിച്ച കോടതി ‘സെലക്ടീവ്’ വിവരങ്ങൾ മാത്രമല്ല, ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ടു കൈവശമുള്ള എല്ലാ വിവരങ്ങളും കൈമാറാനാണ് ഉത്തരവിട്ടത് എന്തുകൊണ്ട് പാലിച്ചിട്ടില്ല എന്ന് കോടതി വിമർശിച്ചിരുന്നു. തുടർന്ന് എല്ലാ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറാൻ സുപ്രീം കോടതി എസ്ബിഐയോട് നിർദേശിക്കുകയായിരുന്നു.
















