ബസ്രൽസ് ∙ ഇയു ആസ്ഥാനമായ ബ്രസൽസിൽ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം, കഴിഞ്ഞ മാസങ്ങളിൽ യൂറോപ്പിലുടനീളം വൻ പ്രതിഷേധങ്ങൾ നടത്തിയ കർഷകർക്ക് മറുപടി നൽകാൻ 27 അംഗ രാജ്യ നേതാക്കൾ ശ്രമിക്കുകയാണ്.
റഷ്യൻ ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നുണ്ട്. വ്യാഴാഴ്ച വൈകി ഉച്ചകോടിയുടെ ആദ്യ ദിവസത്തെ സമാപന പത്രസമ്മേളനത്തിൽ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പദ്ധതികളെക്കുറിച്ച് പറഞ്ഞു. ധാന്യങ്ങൾ, എണ്ണക്കുരു ഉൽപന്നങ്ങൾ എന്നിവയ്ക്കാണ് താരിഫ് വർധിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയനിലേക്കുള്ള ഈ സാധനങ്ങളുടെ കയറ്റുമതിയിൽ നിന്നുള്ള വരുമാനം റഷ്യയ്ക്ക് നഷ്ടമാക്കാനാണ് ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ