മനാമ: സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി ജർമൻ മുസ്ലിം ഹൈ കൗൺസിൽ സെക്രട്ടറി അബ്ദുസ്സമദ് അൽ യസീദിയെ സ്വീകരിച്ചു. ബഹ്റൈനിൽ ജർമൻ ഭാഷയുടെ പ്രചാരണാർഥം എത്തിയതിനിടെയായിരുന്നു കൂടിക്കാഴ്ച.
ജർമൻ ഭാഷക്ക് കൂടുതൽ അംഗീകാരം നൽകുന്ന നിലപാടാണ് ബഹ്റൈനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജർമനിയുമായി വിവിധ മേഖലകളിലുള്ള ബഹ്റൈന്റെ ബന്ധം സുവിദിതമാണെന്ന് യസീദി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ സമാധാന സന്ദേശത്തെ കൂടുതൽ ഉയർത്തിപ്പിടിക്കുന്ന ബഹ്റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും അദ്ദേഹം പ്രത്യേകം അഭിവാദ്യങ്ങൾ നേർന്നു.
മത സമൂഹങ്ങളും സംസ്കാരങ്ങളും തമ്മിൽ സംവാദാത്മക സഹകരണത്തിനാണ് ബഹ്റൈൻ ഊന്നൽ നൽകുന്നതെന്ന് അൽ ഹാജിരി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ