മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചാക്കോച്ചൻ എന്നു വിളിക്കപ്പെടുന്ന കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ മാത്രമല്ല, ഭാര്യ പ്രിയയും മകൻ ഇസഹാഖ് ബോബനുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്.
നിരവധി യാത്രകൾ നടത്താറുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്ന ചിത്രങ്ങൾ കുഞ്ചാക്കോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.
View this post on Instagram
ഇപ്പോഴിതാ വേനൽചൂടിൽ പൊള്ളുന്ന കേരളത്തിൽ നിന്നും മഞ്ഞിന്റെ തണുപ്പിലേക്ക് ഒരു യാത്ര പോയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും ഇസഹാഖും. കാശ്മീരിലേക്കാണ് ചാക്കോച്ചന്റെയും കുടുംബത്തിന്റെയും യാത്ര. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം പങ്കിട്ടുണ്ട്.
സ്വർഗ്ഗത്തിന് കാശ്മീർ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത് എന്നാണ് ചാക്കോച്ചൻ ചോദിക്കുന്നത്.
കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും. 14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. എന്തായാലും കാശ്മീരിലെ ചിൽ ഹോളിഡേ ആഘോഷമാക്കുകയാണ് കുഞ്ഞ് ഇസുക്കുട്ടൻ.