ബിഗ്ബോസ് വീട്ടിലെ തന്റെ മുഖ്യ ശത്രു: വെളിപ്പെടുത്തലുമായി റോക്കി: ഞെട്ടലിൽ മറ്റുള്ളവർ

സംഭവബഹുലമായ സന്ദർഭങ്ങളിലൂടെയാണ് ബിഗ്‌ബോസ് വീട് ഇപ്പോൾ കടന്നുപോകുന്നത്. മത്സരാർത്ഥികൾ പലരും ശത്രുക്കളാകുന്നതും മിത്രങ്ങളാകുന്നതുമൊക്കെ വീട്ടിലെ സ്ഥിരം സംഭവമാണ്. പക്ഷെ ഇപ്പോഴിതാ റോക്കിയുടെ ഒരു വെളിപ്പെടുത്തലാണ് വീട്ടിലുള്ള എല്ലാവരെയും ഞെട്ടലിൽ ആക്കിയിരിക്കുന്നത്. ബിഗ്‌ബോസ് ഹൌസില്‍ താൻ മുഖ്യ ശത്രുവായി കാണുന്നത് സിജോയെ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റോക്കി.ഞായറാഴ്‌ച മോഹൻലാല്‍ നല്‍കിയ ഒരു ടാസ്‍കിലായിരുന്നു റോക്കിയുടെ വെളിപ്പെടുത്തല്‍. ബിഗ് ബോസ് ഹൌസില്‍ തുടക്കത്തിലുണ്ടായ ടാസ്‍കിലെ ഒരു സംഭവം ഓര്‍മിപ്പിച്ചാണ് റോക്കി നിലപാട് വ്യക്തമാക്കിയത്.

വിശ്വാസമുള്ളയാളെയും വിശ്വാസമില്ലാത്തയാളെയും തെരഞ്ഞെടുക്കാൻ മത്സരാര്‍ഥികളുടെ ഷോയുടെ അവതാരകൻ മോഹൻലാല്‍ ആവശ്യപ്പെടുകയായിരുന്നു. വിശ്വാസമുള്ളയാള്‍ക്ക് ലൈക്ക് ചിഹ്‍നവും വിശ്വാസമില്ലാത്തയാള്‍ക്ക് ടാസ്‍കില്‍ ഡിസ്‍ലൈക്കും പതിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. അപ്പോഴായിരുന്നു റോക്കി നിലപാട് വ്യക്തമാക്കിയത്. സിജോയെയായിരുന്നു റോക്കി വിശ്വാസമില്ലാത്തതായി തെരഞ്ഞെടുത്തത്.

കബളിപ്പിച്ചോ എന്ന് സംശയമുള്ള ഒരാളുണ്ടായിരുന്നുവെന്ന് പറയുകയായിരുന്നു റോക്കി. പോകെപ്പോകെ അതില്‍ എനിക്ക് വ്യക്തതയുണ്ടായി. കുബുദ്ധി, വക്രബുദ്ധി, ചടുലബുദ്ധി അതുപോലെ കുരുട്ടുബുദ്ധി എന്നിവയുള്ള ആള്‍ക്കാണ് കൊടുക്കുന്നത്. അതിന് ഞാൻ ഉദാഹരണവും പറയാം എന്നും റോക്കി മോഹൻലാലിനോട് വ്യക്തമാക്കി.

ബിഗ് ബോസ് ഹൌസിലെ ആദ്യത്തെ ടാസ്‍ക് ആണ് റോക്കി മോഹൻലാലിനോട് ചൂണ്ടിക്കാട്ടിയത്. ടാസ്‍ക് അനൌണ്‍സ് ചെയ്യുന്നതിനു മുമ്പേ വന്നിട്ട് എന്നോട് സിജോ നമുക്ക് ഒരുമിച്ച് നില്‍ക്കാം എന്ന് വ്യക്തമാക്കി. ഒരുമിച്ച് നില്‍ക്കാം, ജയിച്ചാല്‍ ക്യാപ്റ്റൻ താനാകും എന്നായിരുന്നു എന്റെ മറുപടി.

പുള്ളിക്കാരൻ എന്നോട് അത് സമ്മതിച്ചു. ടാസ്‍ക് വായിക്കുന്നത് അത് കഴിഞ്ഞിട്ടാണ്. കൂടുതല്‍ ബോള്‍ കിട്ടുന്ന ആളാണ് ആ ടാസ്‍കില്‍ ജയിക്കുക. നിന്റെ ബോളും എനിക്ക് നല്‍കുകയാണെങ്കില്‍ ടാസ്‍കില്‍ നമ്മള്‍ ജയിക്കും എന്ന് ഞാൻ സിജോയോട് വ്യക്തമാക്കി. നിന്റേതിലിടരുത് എനിക്ക് തരണം എന്ന് പറഞ്ഞു ഞാൻ. അവിടെ വിശ്വാസ വഞ്ചന കാണിച്ചു. പുള്ളിക്കാരന്റെ ബാസ്‍ക്കറ്റില്‍ ഇട്ടു. പിന്നീട് എന്റെ കയ്യില്‍ തന്നു. ചോദിച്ചിരുന്നില്ല ഞാൻ. അത് ഞാൻ ഒഴിവാക്കിയതായിരുന്നു. എങ്കിലും എന്റെ ബാസ്ക്കറ്റില്‍ ഇട്ടു. ഞാൻ ജയിച്ചു എന്ന് പറഞ്ഞ് തന്നെ എല്ലാവരും അഭിനന്ദിച്ചു. ഇത് അപ്പോള്‍ സിജോ നോറോയോട് പറയുകയും ചെയ്‍തു.

നീ കണ്ടോ എന്ന് സിജോ ചോദിക്കുകയായിരുന്നു നോറയോട്. അപ്പോള്‍ നോറ സിജോയോട് ചോദിച്ചു, എന്ത് കണ്ടോന്ന്. അല്ല ബോള് ഇട്ടു കൊടുക്കുന്നതെന്ന് പറഞ്ഞു സിജോ. ഇല്ല എന്ന് നോറ പറഞ്ഞു. അപ്പോള്‍ അവിടേയ്‍ക്ക് ജാസ്‍മിൻ വന്നു. പ്രശ്‍നമായി. അങ്ങനൊരാളെ വിശ്വസിക്കുന്നയാള്‍ ഭാവിയില്‍ പണിയാകും എന്നും റോക്കി വ്യക്തമാക്കിയപ്പോള്‍ മറ്റുള്ളവരും ഞെട്ടുന്നതായി കാണാമായിരുന്നു. തനിക്ക് ഋഷിയെ വിശ്വാസമാണ് എന്നും പറഞ്ഞു റോക്കി.. ഹൃദയം കൊണ്ടാണ് എന്നോട് ഇടപെടുന്നത്. നല്ല മനുഷ്യനാണ്. അതുകൊണ്ടാണ് ഇമോഷനാകുന്നതെന്നും റോക്കി വ്യക്തമാക്കി.