യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഓരോ ഭൂപ്രകൃതിയും വമിക്കുന്നത് ഓരോ അത്ഭുതങ്ങളാണ്. യാത്ര ചെയ്യുന്നവർക്ക് ഒരുപാടു ഓർമ്മകളുണ്ടാകും. ഓരോ നാടിന്റെയും, ഓരോ സംസ്‌കാരത്തിന്റെയും ശേഖരിച്ചു വച്ച ഓർമ്മകൾ. നമ്മൾ ചെന്നെത്തുന്ന ഓരോ സ്ഥലങ്ങളും മനുഷ്യരും അവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മധുര ഓർക്കുമ്പോൾ ആദ്യം തെളിയുന്നത് വളരെ പ്രായം ചെന്നൊരു മനുഷ്യനെയാണ്. അയാൾ തന്റെ അവശതയിലും ഓലപ്പുര കടയിൽ ദോശ വിൽക്കുന്നു. തെളിഞ്ഞ ചിരിയോടു കൂടി ഓരോ ആൾക്കാരെയും സ്വാഗതം ചെയ്യുന്നു. തക്കാളി ചമ്മന്തി വിളമ്പുന്നതിനിടയിൽ ധാരാളമാ സാപ്പിട്, പസി ഇറുക്ക കൂടാത്; എന്നോർമ്മിപ്പിച്ചു. ഓരോ യാത്രകളും നിങ്ങൾക്ക് ഓർക്കാൻ പാകത്തിന് ഒരു മനുഷ്യനെയെങ്കിലും തന്നിരിക്കും.
കേരളത്തിനോട് സാമ്യം പുലർത്തുന്ന ഭൂപ്രകൃതിയാണ് കർണാടകയ്ക്കും ഉള്ളത്. കർണ്ണാടക പ്രിയപ്പെട്ടതാകാൻ മറ്റു പല കാരണങ്ങളുമുണ്ട്. തിരക്കും, ബഹളവുമെല്ലാം ഉപേക്ഷിച്ചു കുറച്ചു ദിവസമൊന്നു ചിൽ ആകണമെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കർണാടക തെരഞ്ഞെടുക്കാം. സ്പിരിച്വൽ ആയും, ട്രെക്കിങ്ങ് ആയും, പീസിഫുൾ ആയും നിങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന ചില സ്ഥലങ്ങളുണ് ഇവിടെ.
മുരുഡേശ്വർ
കർണാടകയിലെ വടക്കൻ കാനറ ജില്ലയിൽ അറേബ്യൻ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മുരുഡേശ്വർ. ഈ സ്ഥലനത്തിന്റെ ചരിത്രത്തിനു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഇതൊരു ക്ഷേത്ര നഗരം കൂടിയാണ്.
മംഗലാപുരത്ത് നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്ക് NH-17 ലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളവും മംഗലാപുരത്താണ്. ബാംഗ്ലൂരിൽ നിന്ന് മംഗലാപുരത്തേക്ക് ദിവസയം ഫ്ലൈറ്റുകൾ ഉണ്ട്. മംഗലാപുരത്തിനും മുംബൈയ്ക്കും ഇടയിൽ NH-17 ലൂടെ ഓടുന്ന മിക്ക ബസുകളും മുരുഡേശ്വറിൽ സ്റ്റോപ്പുള്ളവയാണ്. ബാംഗ്ലൂരിൽ നിന്ന് മുരുഡേശ്വറിലേക്ക് രാത്രികാല ബസുകളുണ്ട്. അതുമല്ലങ്കിൽ നിങ്ങൾക്ക് ട്രെയിൻ സൗകര്യം ഉപയോഗിക്കാവുന്നതാണ്
ഏറ്റവും മനോഹരമായ ഒരു യാത്ര അനുഭവം വേണമെങ്കിൽ മംഗലാപുരത്ത് നിന്നോ ഗോവയിൽ നിന്നോ കൊങ്കൺ റെയിൽവേ വഴി മുരുഡേശ്വറിലെത്തി ദേശീയ പാതയോട് ചേർന്നുള്ള മുരുഡേശ്വർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക
ഭട്കൽ
മുരുഡേശ്വറിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഭട്കൽ ഒരു പഴയ തുറമുഖ നഗരമാണ്. 42 മുസ്ലീം പള്ളികളുള്ള നഗരമെന്ന പ്രത്യകത കൂടിയുണ്ട് . വിജയനഗര സാമ്രാജ്യത്തിൻ്റെ കാലത്ത് ഇന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത് പ്രധാന തുറമുഖമായിരുന്നു. ജൈന ചന്ദ്രനാഥ് ബസദിക്ക് പേരുകേട്ട കൽപ്പാളികൾ, കൊത്തുപണികൾ എന്നിവ കൊണ്ട് ഭട്കൽ പ്രസിദ്ധമാണ്
ഭട്കലിലെ ഖേത്പായ് നാരായണ ക്ഷേത്രത്തിന് ചുവരിൽ മനോഹരമായ കൊത്തുപണികളുണ്ട്, ഇത് അവരുടെ പൈതൃകത്തിൻ്റെ മികച്ച ഉദാഹരണമാണ്. ഗോവയിൽ നിന്നുള്ള കൊങ്കണി വ്യാപാരികൾ നിർമ്മിച്ച പത്തോളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള സുൽത്താനി മസ്ജിദ്, ജാമിയ മസ്ജിദ്, ഖലീഫ മസ്ജിദ് എന്നിവ ഇവിടുത്തെ മസ്ജിദുകൾ തുടങ്ങിയവ ഓരോ യാത്രക്കാരെയും ആകർഷിക്കുന്നതാണ് . ആസ്വദിക്കാനുള്ള മറ്റൊന്ന് കടൽത്തീരമാണ്. ഇതിനോടൊപ്പം ലൈറ്റ് ഹൗസിൽ കൂടി കയറി നിങ്ങൾക്ക് തിരിച്ചു വരാം
ഹോനവർ
ഇന്ത്യയിലെ മുരുഡേശ്വറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഹോനാവർ. രാമായണകാലം മുതൽ ഹോണവർ നിലവിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് അത് ഹോന്നൂർ സ്‌പേസർ അല്ലെങ്കിൽ “ഗോൾഡൻ ടൗൺ” എന്നറിയപ്പെട്ടു. രാമൻ അമ്പ് എയ്തപ്പോൾ രാമതീർഥം എന്ന വറ്റാത്ത നീരുറവ വന്നു എന്നാണ് ഇവിടുത്തെ വിശ്വാസം. ഹോനവർ പോകുന്ന ഓരോ വഴികളും 2000 ത്തിലുണ്ടായിരുന്ന പച്ചപ്പ് നിറഞ്ഞ കേരളത്തെ ഓർമ്മിപ്പിക്കും.
കർണാടകയിലെ ഏറ്റവും നീളം കൂടിയ പാലമായ ശരാവതി പാലവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അപ്സര കൊണ്ട വെള്ളച്ചാട്ടമാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊന്ന്. അപ്സര കൊണ്ട കുന്നിൻ മുകളിൽ നിന്ന് അറബിക്കടലിൽ സൂര്യൻ അസ്തമിക്കുന്നത് കാണുന്നത് ഒരു അടിപൊളി വിഷ്വൽ ട്രീറ്റ് ആണ്. വെള്ളച്ചാട്ടത്തിൽ നിങ്ങൾക്ക് കുളിക്കാനുള്ള സൗകര്യമുണ്ട്.
ഉത്സവസമയത്ത് നിങ്ങൾ ഹോണാവറിലാണെങ്കിൽ, യക്ഷഗാനത്തിൻ്റെ വളരെ ജനപ്രിയമായ നൃത്തരൂപം കാണാനുള്ള അവസരം ലഭിച്ചേക്കാം. രാത്രിയിൽ, ഇന്ത്യയിലെ കർണാടകയിലെ തീരദേശ യാത്രയിൽ ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സാംസ്കാരിക അനുഭവങ്ങളിൽ ഒന്നാകും ഇത്
നേത്രാണി
ഈ ദ്വീപിലെ ഏക നിവാസികൾ കാട്ടു ആടുകളാണ്. കൂടാതെ, ഇന്ത്യൻ നാവികസേന പലപ്പോഴും ഈ ദ്വീപ് പരിശീലനത്തിനായി ഉപയോഗിക്കുന്നു. അവിടെയെത്താൻ, ഭട്കലിൽ നിന്നോ ഹോനാവാറിൽ നിന്നോ ഒരു മത്സ്യബന്ധന ട്രോളർ വാടകയ്‌ക്കെടുക്കണം.
രാത്രിയിൽ ഇവിടെ ടെൻ്റു അടിക്കാൻ സാധിക്കും എന്നാൽ നേത്രാണിയിൽ രാത്രി തങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, ആവശ്യത്തിന് ഭക്ഷണം, വെള്ളം, ടോർച് തുടങ്ങിയവ കരുതണം
നേത്രാനി ദ്വീപ് സമ്പന്നമായ ചരിത്ര പശ്ചാത്തലമുണ്ട്. ഐതിഹ്യമനുസരിച്ച്, ഈ ദ്വീപ് ഒരു കാലത്ത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുകൂടി കപ്പൽ കയറുന്ന വ്യാപാരികളുടെ ഒരു ജനപ്രിയ സ്റ്റോപ്പായിരുന്നു.
കണ്ണ് എന്നർത്ഥമുള്ള “നേത്രയും ദ്വീപ് അർത്ഥമാകുന്ന അനി എന്നീ സംസ്‌കൃത പദങ്ങളിൽ നിന്നാണ് “നേത്രാനി” എന്ന പേര് ഉരുത്തിരിഞ്ഞത്. നൂറ്റാണ്ടുകളായി, ഈ ദ്വീപ് കടൽ വ്യാപാരത്തിന്റെ കുത്തൊഴുക്കിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഒരു വിശ്വാസം ഈ ദ്വീപ് ദൈവത്തിന്റെ കണ്ണുകളുടെ നിരീക്ഷണത്തിലാണ് എന്നതും കൂടിയാണ്.
നേത്രാനി ദ്വീപിലെ ബജ്രൻബലി ക്ഷേത്രത്തിലും സഞ്ചാരികൾ സന്ദർശനം നടത്താറുണ്ട്. ഹനുമാൻ ലക്ഷ്മണനെ രക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കെ വിഭീഷണൻ പുരാണത്തിൽ പറയുന്നതുപോലെ ശ്രീരാമനെ ഇവിടെ ആരാധിച്ചിരുന്നതായി വിശ്വസിക്കുന്നു