ബ്ലോക്ക്ബസ്റ്റർ ഹിറ്റിനു ശേഷം രാംചരൺ, സുകുമാർ എന്നിവർ ഒന്നിക്കുന്ന വമ്പൻ ചിത്രം ‘ആര്‍സി17’

‘പുഷ്പ’ സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി ഗ്ലോബല്‍ സ്റ്റാര്‍ രാം ചരണ്‍. എസ് എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ന്റെ വമ്പന്‍ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ഈ വർഷം അവസാനം ആരംഭിക്കും.

‘ആര്‍സി17’ എന്നാണ് ചിത്രത്തിന് താല്‍കാലികമായി നൽകിയിരിക്കുന്ന പേര്. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തില്‍ ഗംഭീരമായി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

2018 മാര്‍ച്ച് 30ന് റിലീസ് ചെയ്ത സുകുമാര്‍ ചിത്രം ‘രംഗസ്ഥലം’ത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം രാം ചരണ്‍, സുകുമാര്‍, മൈത്രി മൂവി മേക്കേഴ്സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. പിആര്‍ഒ: ശബരി.

Read More: റൊമാൻസ് താരങ്ങളായി ലോകേഷ് കനകരാജും ശ്രുതി ഹാസനും: ‘ഇനിമേല്‍’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി