ഹ്രസ്വകാല ഏവിയേഷന്‍ സമ്മര്‍ കോഴ്‌സുകളുമായി അസാപ് കേരള

തിരുവനന്തപുരം: ഉന്നത വിദ്യഭ്യാസ വകുപ്പിനു കീഴിലെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ കളമശ്ശേരി സ്‌കില്‍ പാര്‍ക്കില്‍ സമ്മര്‍ ക്യാംപിന്റെ ഭാഗമായി ഏവിയേഷന്‍ കോഴ്‌സുകള്‍ നല്‍കുന്നു. ജി.എം. ആര്‍ ഏവിയേഷന്‍ അക്കാദമിയാണ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്.

പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഈ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷിക്കാം. ഏപ്രില്‍ 10 മുതല്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഫ്രഞ്ച് ഭാഷ, ഏവിയേഷന്‍ മേഖലയിലെ ഇന്റര്‍വ്യൂ സ്‌കില്‍ ആന്‍ഡ് ഗ്രൂമിങ്, എയര്‍സൈഡ് ടെര്‍മിനല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് എയര്‍ കാര്‍ഗോ ഓപ്പറേഷന്‍സ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കളമശ്ശേരിയിലുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക; 7907842415, 8592976314

Read more : ഗോവിന്ദനെതിരായ പരാമർശം: കോടതിയിൽ ഹാജരാകാതെ സ്വപ്ന

Latest News