Bigg Boss Malayalam Season 6: വീട്ടുകാർക്ക് കടുത്ത താക്കിതുമായി ബിഗ്ബോസ്: ഗബ്രി ജാസ് ടീമിനെ ഉദ്ദേശിച്ചെന്ന് വീട്ടിലുള്ളവർ

ബിഗ് ബോസ് മലയാളം സീസണ്‍ 6ന്‍റെ പതിനേഴാം എപ്പിസോഡില്‍ ബിഗ് ബോസിന്‍റെ ഒരു താക്കീത് ലഭിച്ചിരിക്കുകയാണ് വീട്ടുകാര്‍ക്ക്. മൈക്ക് ഊരിവച്ച് ഡ്രസ് ചെയ്ഞ്ചിംഗ് റൂമില്‍ ഇരുന്ന് സംസാരിക്കുന്നതാണ് ബിഗ് ബോസ് വിലക്കിയത്. ‘ഡ്രസ് ചെയ്ഞ്ച്ഗ് റൂം അതിന് മാത്രമുള്ളതല്ലെന്ന്’ ബിഗ് ബോസ് വ്യക്തമായി തന്നെ പറഞ്ഞു.

അതേ സമയം എല്ലാവരോടും എന്ന നിലയിലാണ് ബിഗ് ബോസിന്‍റെ അറിയിപ്പ് വന്നതെങ്കിലും ആ സമയത്ത് ബിഗ് ബോസ് വീട്ടിലെ ബാത്ത്റൂമിന് അടുത്തുള്ള വസ്ത്രം മാറാനുള്ള മുറിയുടെ അകത്ത് ജാസ്മിനും, പുറത്ത് ഗബ്രിയുമാണ് ഉണ്ടായിരുന്നത്. ഡ്രസ് ചെയ്ഞ്ചിംഗ് റൂമിന്‍റെ വാതിലിനോട് അടുത്ത് ഒരു ഇരിപ്പിടത്തിലിരുന്ന് ഉള്ളിലുള്ള ജാസ്മിനോട് വര്‍ത്തമാനം പറയുകയായിരുന്ന ഗബ്രി.

അതിനിടയില്‍ ശ്രീതു അടക്കം അവിടെ വന്നിരുന്നു. ഇവിടെ ഒരാള്‍ കൊതുകു കടി കൊള്ളാന്‍ നിലത്ത് ഇരിക്കുകയാണെന്ന് ഉള്ളിലുള്ള ജാസ്മിനെ ഉദ്ദേശിച്ച് ഗബ്രി പറയുന്നുമുണ്ട്. അതേ സമയം ഞാന്‍ പേഴ്സണല്‍ സ്പേസ് എടുക്കാന്‍ ഇതിനകത്ത് ഇരുന്നതാണെന്നാണ് ശ്രിതുവിനോട് ജാസ്മിന്‍ ഡ്രസ് ചെയ്ഞ്ചിംഗ് റൂമില്‍ ഇരുന്ന് പറയുന്നത്.

പിന്നാലെ ബിഗ് ബോസ് അനൗണ്‍സ്മെന്‍റ് നടത്തി. ഇതോടെ അവിടെ നിന്നും പോയ ശ്രീതു ഇത് നിങ്ങളെ ഉദ്ദേശിച്ചാണെന്ന് പറയുന്നുണ്ടായിരുന്നു. ഞാന്‍ പുറത്തായിരുന്നു എന്ന് ഗബ്രിയും പറയുന്നുണ്ട്. എന്നെ ഉദ്ദേശിച്ചാണ് ഇതെന്ന് ജാസ്മിനും പറയുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ ക്യാമറ ഇല്ലാത്ത ഏക റൂം ആണ് ഡ്രസ് ചെയ്ഞ്ചിംഗ് റൂം. അതേ സമയം എല്ലാവരോടും എന്ന് പറഞ്ഞെങ്കിലും ആ സന്ദര്‍ഭത്തില്‍ ഡ്രസ് ചെയ്ഞ്ചിംഗ് റൂമില്‍ ഉണ്ടായിരുന്നത് ഗബ്രിയും ജാസ്മിനും ആയതിനാല്‍ അവരെ ഉദ്ദേശിച്ചാണ് ഈ താക്കീത് എന്നാണ് ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ വരുന്ന കമന്‍റ്.

അതേ സമയം കഴിഞ്ഞ എപ്പിസോഡില്‍ ഒരേ ടീമിലായ ജാസ്മിനും ശ്രീരേഖയും തമ്മിലുള്ള വാക് പോരിനും പ്രേക്ഷകര്‍ സാക്ഷിയായത്. നിലവില്‍ ടണല്‍ ടീമില്‍ ഒന്നിച്ചുള്ളവരാണ് ശ്രീരേഖയും ജാസ്മിനും. കഴിഞ്ഞ രാത്രിയില്‍ ഉറക്കത്തിലായിരുന്ന ശ്രീരേഖയെ വിളിച്ചുണര്‍ത്തി ജാസ്മിന്‍ മാറികിടക്കാമോ എന്ന് ചോദിച്ചുവെന്നതാണ് തര്‍ക്കത്തിലേക്ക് വന്ന വിഷയം.

ഗബ്രിക്കും ജാസ്മിനും അടുത്ത് അടുത്ത് കിടക്കാന്‍ വേണ്ടിയാണ് തന്നെ വിളിച്ചുണര്‍ത്തിയത് എന്ന് ആരോപിച്ചു ശ്രീരേഖ. അതേ സമയം വല്ലാത്ത ‘ചിലപ്പാണ്’ ഇതെന്ന് ജാസ്മിന്‍ പറഞ്ഞതോടെ അത് വാക് തര്‍ക്കമായി. ചിലര്‍ ഇവിടെ ‘ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നിരിക്കുന്നു’ എന്നും ശ്രീരേഖ പറഞ്ഞു.

Read Also: ‘ടൈറ്റാനിക്കി’ൽ റോസിനെ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് കോടികൾക്ക്