2024- 25 അധ്യയന വര്‍ഷം മുതല്‍ പിഎച്ച്ഡി അഡ്മിഷന് യുജിസി നെറ്റ് പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമാക്കുന്നു. പി.എച്ച്.ഡി അഡ്മിഷന്‍ നേടുന്നതിനായി നിരവധി പ്രവേശന പരീക്ഷകള്‍ എഴുതി ബുദ്ധിമുട്ടുന്നതിന് പരിഹാരമായിട്ടാണ് ഇത്തരം നടപടി.
വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കി. നെറ്റ് പരീക്ഷയുടെ അപേക്ഷ അടുത്തയാഴ്ച്ച് മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്നും UGC ചെയര്‍മാന്‍ അറിയിച്ചു മാര്‍ക്കും പെര്‍സന്റൈലും ഇനി മുതല്‍ നെറ്റ് പരിക്ഷ ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കും.മാര്‍ച്ച് 13ന് ചേര്‍ന്ന 578ാമത് യുജിസി യോഗമാണ് പുതിയ തീരുമാനം അറിയിച്ചത്. വിദഗ്ദ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനങ്ങള്‍.
ജൂണ്‍ മുതല്‍ മൂന്ന് വിഭാഗങ്ങളിലായി നെറ്റ് യോഗ്യത പരീക്ഷ നടക്കും. ആദ്യത്തേത് പിഎച്ച്ഡി പ്രവേശനത്തിനും ജെആര്‍എഫിനും കോളേജ് അധ്യാപകനാവാനും യോഗ്യത നേടാം. രണ്ടാമത്തേത് ജെആര്‍എഫില്ലാതെ പിഎച്ച്ഡി പ്രവേശനത്തിനും കോളേജ് അധ്യാപകരാവാനും യോഗ്യത നേടാം. മൂന്നാമത് നടക്കുന്നത് പിഎച്ച്ഡി പ്രവേശനത്തിന് മാത്രമുള്ളതാണ്.
Read also: കുസാറ്റ് ‘ക്യാറ്റ്’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ