കോട്ടയം: പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം റദ്ദാക്കി എംജി സർവകലാശാല. യുജിസിയുടെ നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ പ്രവേശനം നടത്തുവെന്ന് എംജി വിസി അറിയിച്ചു. പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് വിജ്ഞാപനം ഇറക്കിയത്. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലയുടെ വിജ്ഞാപനം വന്നതിനു ശേഷമാണ് യുജിസി പബ്ലിക് നോട്ടീസ് പ്രസിദ്ധീകരിച്ചത്. പിഎച്ച്ഡി പ്രവേശന വിജ്ഞാപനവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ ആരും പരാതി നൽകിയിട്ടില്ല. പുതിയ സാഹചര്യത്തിൽ വിജ്ഞാപനപ്രകാരമുള്ള തുടർ നടപടികൾ നിർത്തിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.