ആവശ്യമായ ചേരുവകൾ
1. താറാവിറച്ചി -1 കിലോ, ചെറിയ കഷണങ്ങളാക്കിയത്
2. വെളിച്ചെണ്ണ -3-4 ടേബ്ൾ സ്പൂൺ
3. കടുക് -1/2 ടീസ്പൂൺ
●വറ്റൽമുളക് -1-2, നെടുകെ മുറിച്ചത്
4. ഏലക്ക -1
●ഗ്രാമ്പൂ -4
●കറുവ -1 ഇഞ്ച്
●വഴനയില -1
●ചതച്ച കുരുമുളക് -1/2 ടീസ്പൂൺ
5. സവാള -2 ഇടത്തരം, നീളത്തിൽ കട്ടികുറച്ച് അരിഞ്ഞത്
●ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -2 ടേബ്ൾ സ്പൂൺ
●പച്ചമുളക് -3-4 നെടുകെ കീറിയത്
●കറിവേപ്പില -1 തണ്ട്
6. മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
●കശ്മീരി മുളകുപൊടി -1-1 1/2 ടേബ്ൾ സ്പൂൺ
●മല്ലിപ്പൊടി -1 1/2 ടേബ്ൾ സ്പൂൺ
●ഗരംമസാലപ്പൊടി -2-3 ടേബ്ൾ സ്പൂൺ
7. തക്കാളി -2 ചെറുത്, നീളത്തിൽ അരിഞ്ഞത്
●കറിവേപ്പില -1 തണ്ട്
●വിനാഗിരി -3/4 ടീസ്പൂൺ
●ചൂടുവെള്ളം -അര കപ്പ്
8. ഉപ്പ് -പാകത്തിന്
9. ഇടത്തരം തേങ്ങാപ്പാൽ -3/4 കപ്പ്
തയാറാക്കുന്ന വിധം
1. ചുവട് കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് താളിച്ചശേഷം, വറ്റൽമുളകും തേങ്ങാക്കൊത്തും ചേർത്ത് തേങ്ങാക്കൊത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നാലാം ചേരുവകൾ ചേർത്ത് 3-4 സെക്കൻഡ് വഴറ്റുക.
2. ശേഷം അരിഞ്ഞ സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. സവാള ഇളം ഗോൾഡൻ നിറമാകുേമ്പാൾ തീ കുറച്ച് ആറാം ചേരുവകൾ ചേർത്ത് 1-2 മിനിറ്റ് പച്ചമണം മാറുംവരെ വഴറ്റുക.
3. ഇതിലേക്ക് ഏഴാം ചേരുവകളും കഴുകിവെച്ച താറാവുകഷണങ്ങളും ഉപ്പും ചേർക്കുക. നന്നായി ഇളക്കിയശേഷം അടച്ചുവെച്ച് പകുതി വേവുംവരെ ഏകദേശം 20 മിനിറ്റ് വേവിക്കുക. ഇടക്ക് ഇളക്കിക്കൊടുക്കണം. ഇനി തുറന്നുവെച്ച് ഗ്രേവി കട്ടിയാകുംവരെ വേവിക്കുക.
4. തുടർന്ന് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങാപ്പാൽ ചേർത്ത് ചെറിയ തീയിൽ 15-20 മിനിറ്റ് വേവിക്കുക. താറാവ് വെന്ത് എണ്ണ തെളിയുേമ്പാൾ തീ ഓഫ് ചെയ്യുക.