‘പ്രേമലു’ ഇനി ഒടിടിയിലേയ്‌ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 12ന് ചിത്രം ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.

യുവതാരങ്ങളായ നസ്‍ലനും മമിത ബെെജുവുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

സംവിധായകൻ എസ്.എസ് രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കൽ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുണ്ട്.