കൊച്ചി: സൂപ്പർ ഹിറ്റായി മാറിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തീയറ്ററുകളിൽ റിലീസിന് എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷന്‍ വര്‍ക്കിലാണ് വിനീത് ശ്രീനിവാസന്‍. അധികം ഹൈപ്പില്ലാതെയാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ എന്ന് വിനീത് തന്നെ വിവിധ അഭിമുഖങ്ങളില്‍ ആവർത്തിച്ചു പറയുന്നുണ്ട്.
തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് നായകനായ ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന വിജയ് ചിത്രത്തില്‍ അവസരം ലഭിച്ചെങ്കിലും അത് ചെയ്യാന്‍ പറ്റിയില്ലെന്ന് വെളിപ്പെടുത്തുകയാണ് വിനീത് ശ്രീനിവാസന്‍. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ദ ഗോട്ട് ഇപ്പോള്‍ ചിത്രീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ്.
‘എനിക്ക് വളരെ ഇഷ്ടപ്പെട്ട സംവിധായകനാണ് വെങ്കിട് പ്രഭു. അദ്ദേഹം വിളിച്ച് ഒക്ടോബറിലാണ് ദളപതി ചിത്രത്തില്‍ വേഷം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചത്. എന്നാല്‍ ഞാന്‍’വര്‍ഷങ്ങള്‍ക്ക് ശേഷം’ ഷൂട്ട് ചെയ്യുന്ന സമയം ആയിരുന്നു. ഞാന്‍ നോ പറഞ്ഞില്ല, പക്ഷെ അത് ചെയ്യാന്‍ സാധിച്ചില്ല’- എന്നാണ് അഭിമുഖത്തില്‍ വിനീത് പറഞ്ഞത്.
നേരത്തെയും വെങ്കിട് പ്രഭു തന്‍റെ ഇഷ്ടപ്പെട്ട സംവിധായകനാണ് എന്ന് വിനീത് പറഞ്ഞിട്ടുണ്ട്. അതേ സമയം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ ഇറങ്ങിയിരുന്നു. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Read also: ‘ഭാര്യയുടെ ക്രൂരമായ പീഡനം’: സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു