ബോളിവുഡ് താരം താപ്സി പന്നുവിൻ്റെ വിവാഹ വീഡിയോ പുറത്ത്. അതീവ രഹസ്യമായി നടന്ന വിവാഹത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഉദയ്പൂർ വിവാഹവീഡിയോക്ക് ലഭിക്കുന്നത്. ബാഡ്മിന്റൺ താരവും അടുത്ത സുഹൃത്തുമായ മാതിയസ് ബോയാണ് വരൻ. ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തെക്കുറിച്ച് താപ്സി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
View this post on Instagram
ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പരമ്പരാഗത പഞ്ചാബി വധുവിന്റെ വേഷം ധരിച്ചു നിൽക്കുന്ന താപ്സിയെ വിഡിയോയിൽ കാണാം. താരത്തിന്റെ സഹോദരിയും സുഹൃത്തുക്കളുമൊക്കെ ചേർന്ന് നടിയെ ആഘോഷപൂർവം കൊണ്ടുവരുന്നതും, താപ്സിയും മാതിയസും സുഹൃത്തുക്കളും ഒക്കെ ആഹ്ളാദത്തോടെ ഡാൻസ് കളിക്കുന്നതും വീഡിയോയിലുണ്ട്.
View this post on Instagram
താപ്സിയുടെ സുഹൃത്തുക്കളായ നടൻ പവയിൽ ഗുലാത്തിയും അഭിലാഷ് തപ്ലിയാലും തിരക്കഥാകൃത്ത് കനിക ധില്ലനും വിവാഹത്തിൽ പങ്കെടുത്തു. മത്തായിസ് ബോ പരിശീലിപ്പിക്കുന്ന ബാഡ്മിൻ്റൺ താരങ്ങളായ സാത്വിക്സായ് രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരും വിവാഹത്തിൽ സന്നിഹിതരായിരുന്നു. തപ്സി, സഹോദരി ഷാഗുൺ പന്നു, ഫറാ സൂദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയായ ദി വെഡ്ഡിംഗ് ഫാക്ടറിയാണ് വിവാഹം സംഘടിപ്പിച്ചത്.
View this post on Instagram
ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി പത്ത് വര്‍ഷത്തോളമായി പ്രണയത്തിലാണ് താപ്സി. ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചാഷ്മേ ബദ്ദൂര്‍’ ചെയ്ത വര്‍ഷത്തിലാണ് മാതിയസിനെ കണ്ടുമുട്ടിയതെന്ന് താപ്സി വെളിപ്പെടുത്തിയിരുന്നു.
View this post on Instagram
രാജ്കുമാര് ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന് നായകനായെത്തിയ ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Read also: ഷോജി സെബാസ്റ്റ്യന്റെ ‘എല്‍’ നാളെ തിയേറ്ററുകളിലെത്തും