തിരക്ക് മൂലം രാവിലെ ഒരു ഗ്ലാസ് ഓട്സ് കുടിച്ചാലോ എന്ന ആലോചിക്കുന്ന പലരുമുണ്ട്. ഓട്സ് പൊതുവെ ആരോഗ്യപ്രദമാണെങ്കിലും ചില ദൂഷ്യ വശങ്ങളുണ്ട്. നിത്യവറും ഓട്സ് കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല
ഓട്സ് സ്വാഭാവികമായും ഗ്ലൂറ്റന്‍ രഹിതമാണെങ്കിലും ഗോതമ്പ്, ബാര്‍ലി എന്നിവ കൈകാര്യം ചെയ്യുന്നയിടങ്ങളിലാണ് ഇവയുണ്ടാക്കുന്നത്. ഇത് മലിനീകരണത്തിന് കാരണമാകും. നിങ്ങള്‍ സീലിയാക് ഡിസീസ് അല്ലെങ്കില്‍ ഗ്ലൂറ്റന്‍ സെന്‍സിറ്റിവിറ്റി ഉള്ള ആളാണെങ്കില്‍ സര്‍ട്ടിഫൈഡ് ഗ്ലൂറ്റന്‍-ഫ്രീ ഓട്‌സ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഓട്സിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
എന്നിരുന്നാലും, ഓട്സിന്റെ അമിതമായ ഉപഭോഗം ചില വ്യക്തികളില്‍ ഗ്യാസ്ട്രബിളിനും വീക്കത്തിനും കാരണമാകും. ഫൈബര്‍ അടങ്ങിയ ഭക്ഷണം ക്രമേണ വര്‍ധിപ്പിക്കുന്നത് ഈ പ്രശ്‌നം ലഘൂകരിക്കാന്‍ സഹായിക്കും. ഓട്സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുടെ ആഗിരണത്തെ തടയും. ഓട്സ് കുതിര്‍ക്കുകയോ പുളിപ്പിക്കുകയോ ചെയ്യുന്നത് അവയുടെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ഓട്സ് പോഷകഗുണമുള്ളതാണെങ്കിലും അവയില്‍ കലോറി കൂടുതലാണ്. നിങ്ങള്‍ കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ പതിവായി കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഓട്സ് ധാരാളം അളവില്‍ പോഷകങ്ങള്‍ നല്‍കും. എന്നാല്‍ ശരീരത്തിന് എല്ലാ ദിവസവും ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധതരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന സമീകൃതാഹാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അതിനാല്‍ പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്സിനെ ആശ്രയിക്കുന്നത് ഒരു മോശം ആശയമാണ്. ഓട്സ് പതിവായി കഴിക്കുന്നത് ചിലരില്‍ അലര്‍ജിക്ക് കാരണമാകും. ഓട്സ് കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് ചൊറിച്ചില്‍, ദഹനസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ വരുവാനും സാധ്യതയുണ്ട്
ഓട്സിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്?
അമിതവണ്ണത്തിന് പരിഹാരമാണ്
നിങ്ങളറിയാതെ തന്നെ നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരമാണ് ഓട്‌സ്. വിശപ്പ് കുറയ്ക്കുകയും ആരോഗ്യത്തിന് ഒരു നഷ്ടവും വരാത്ത രീതിയില്‍ ശരീരത്തെ കാത്തു രക്ഷിക്കുന്നതിനും ഓട്‌സിന് കഴിയും. ഓട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് കുറയുകയും ഇതിലൂടെ ഭക്ഷണത്തിലെ കലോറി കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം ഗ്യാരണ്ടി ഓട്‌സ് ദിവസവും കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.
സന്ധിവേദന
സന്ധിവേദന പമ്പ കടക്കും പലര്‍ക്കും ഉള്ള പ്രശ്‌നമാണ് സന്ധി വേദന. സന്ധിവേദന ഓട്‌സ് കഴിക്കുന്നതിലൂടെ ഇല്ലാതാകും എന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല ദഹിക്കാത്ത ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള കഴിവും ഓട്‌സിനുണ്ട്.
പോഷകങ്ങളുടെ കലവറ
പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഓട്‌സ്. കോപ്പര്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങി നിരവധി ആന്റി ഓസിഡന്റ്‌സ് ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു കപ്പ് ഓട്‌സ് മീലില്‍143 കലോറി എരിച്ചു കളയാന്‍ സാധിക്കും.
പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം മടുപ്പിക്കില്ല ഓട്‌സ് കൊണ്ടു തന്നെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മടുപ്പിക്കില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.
പ്രമേഹം
പ്രമേഹത്തിന് തടയിടുന്നു പ്രമേഹമുള്ളവര്‍ ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ഇത് ജവിതത്തിന്റെ ഭാഗമാക്കി തുടരുന്നതും പ്രമേഹ സാധ്യതയും കുറയ്ക്കുന്നു.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദിധിപ്പിക്കുന്നു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഓട്‌സിന്റെ ആള്‍ക്കാരാണ്. ഏത് പ്രായക്കാര്‍ക്കും കഴിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഓട്‌സ് സ്ഥിരമായി കഴിക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു
പോഷകങ്ങളുടെ കലവറ
പോഷകങ്ങളും കലവറയാണ് ഓട്‌സ്. അതുകൂടാതെ പാലിനോടൊപ്പം ചേരുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഇരട്ടി ഫലം നല്‍കുന്നു.
രക്തസമ്മര്‍ദ്ദം കുറക്കുന്നു
ഓട്‌സില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
എല്ലിനും പല്ലിനും
എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്ന രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഓട്‌സ്. ഇതിലുള്ള ഫോസ്ഫറസും മാംഗനീസും ആണ് ഇതിന് സഹായിക്കുന്നത്.