മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമലപോൾ. താരത്തിന്റെ വളകാപ്പ് ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവ് ജഗത് ദേശായിക്കൊപ്പം വളകാപ്പ് ആഘോഷമാക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. എന്നാൽ ഈ വളകാപ്പ് അൽപം വ്യത്യസ്തമാണ്. ഗുജറാത്ത് സ്വദേശിയായ ജഗതിന്റെ നാട്ടിലെ പരമ്പരാഗതരീതിയിലാണ് വളകാപ്പ് നടത്തിയത്.
ഓഫ് വൈറ്റ് സാരിയിൽ അതിസുന്ദരിയായാണ് അമല ഒരുങ്ങിയത്. സാരിയിൽ ചുവപ്പ് ബോർഡറാണ് നൽകിയത്. സാരിയുടെ ബോർഡറിന് മാച്ച് ചെയ്താണ് ബ്ലൗസ് ധരിച്ചത്. നോർത്ത് ഇന്ത്യൻ രീതിയിലാണ് സാരി ധരിച്ചത്. നിറയെ വളകളും ധരിച്ചിട്ടുണ്ട്. ഹെവി ചോക്കറും കമ്മലുമാണ് സ്റ്റൈൽ ചെയ്തത്. ഐവറി നിറത്തിലുള്ള കുർത്തയാണ് ജഗത് സ്റ്റൈൽ ചെയ്തത്. സൂറത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.
View this post on Instagram
സമൂഹ മാധ്യമങ്ങളില് പങ്കുവച്ച ചിത്രങ്ങൾക്ക് ആശംസകളുമായി നിരവധി പേർ എത്തുന്നുണ്ട്. ഗർഭകാലത്തെ നിരവധി ചിത്രങ്ങൾ അമല നേരത്തേയും പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന വിശേഷം അമല പങ്കിട്ടത്.
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അമല പോൾ ചിത്രം. പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനുവായിട്ടാണ് അമല എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്.
Read also: സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു