സ്കൂൾ ഉച്ചഭക്ഷണത്തിന് ലൈസൻസ് എടുക്കണം: നിർദേശം നിരസിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണം തയാറാക്കുന്നതിനു ഭക്ഷ്യ സുരക്ഷ ലൈൻസ് എടുക്കണമെന്ന ഭക്ഷ്യ സുരക്ഷ കമ്മിഷന്റെ നിർദേശം വിദ്യാഭ്യാസ വകുപ്പ് നിരസിച്ചു. ലൈസൻസ് എടുത്തില്ലെങ്കിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്നു ജില്ലകൾ തോറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നോട്ടിസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചോദ്യത്തിനുള്ള മറുപടിയിലാണു ലൈസൻസ് എടുക്കേണ്ടതില്ലെന്നു പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകിയത്. സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ഒരു കച്ചവടമല്ല. മാത്രമല്ല, നിയമവും ചട്ടവും പാലിച്ചുകൊണ്ടാണു ഭക്ഷണം തയാറാക്കുന്നതെന്നും പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്.

Latest News