തിരുവനന്തപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ കോവളത്തു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ 3 വർഷത്തെ ബിരുദ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി 7 വരെ നീട്ടി. പ്ലസ് ടു പാസായവർക്കും ഇപ്പോൾ പ്ലസ് ടു പരീക്ഷ എഴുതിയവർക്കും ഓൺലൈൻ ആയി അപേക്ഷിക്കാം. പരീക്ഷത്തീയതി മേയ് 11. വിവരങ്ങൾക്ക്: https://exams.nta.ac.in/NCHM/