ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിൽ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത തുടർന്ന് നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറിയിരിക്കുകയാണ്. ആടുജീവിതം വൻ ഹിറ്റാകുമ്പോൾ പ്രധാന കഥാപാത്രമായ നജീബ് അനുഭവിച്ച സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയ ഹക്കിമിന്റെ ‘ബോഡി ട്രാൻസ്ഫർമേഷൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.
ഇപ്പോഴിതാ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രത്തോടൊപ്പം, തനിക്ക് ഇങ്ങനൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് ഗോകുൽ പറയുന്നു. ഗോകുലിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് നിരവധി പേരാണ് ചിത്രത്തിൽ കമന്റ് പങ്കുവയ്ക്കുന്നത്.
‘‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ ആത്മസമർപ്പണമാണ്. 2004ൽ ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്നന കഥാപാത്രത്തിനായി അദ്ദേഹം കുറച്ചത് 28 കിലോയാണ്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇതെന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു. ആ സിനിമയിൽ ബെയ്‌ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിനു വേണ്ടിയുള്ള എന്റെ ഒരു ട്രിബ്യൂട്ട് ആയിരുന്നു ഹക്കിം.’’–ഗോകുലിന്റെ വാക്കുകൾ.
Read also: വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്കു ശേഷ’ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു