തൃശൂര്‍: സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ വെള്ളമല ടണലിലാണ് സംഭവം. ശ്യാം കൃഷ്ണനാണ് മരിച്ചത്. ഇയാള്‍ വാല്‍പ്പാറയിലെ ബന്ധുവിനൊപ്പം തുണികട നടത്തുകയായിരുന്നു. കൂട്ടുക്കാര്‍ക്കൊപ്പം ഉച്ചയോട് കൂടിയാണ് കുളിക്കാന്‍ പോയത്.
പാറയിടുക്കില്‍ അകപ്പെട്ട ശ്യാമിനെ എയര്‍ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്ച്ചറിയാലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.