Bigg Boss Malayalam Season 6: ഉളുപ്പുണ്ടോ ജാസ്മിനെ?: നോറ യൂസ്‍ലെസ് കണ്‍ടെസ്റ്റന്റ്: അഭിപ്രായങ്ങളുമായി വൈൽഡ് കാർഡ് മത്സരാർത്ഥികൾ

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ഇനി അടിമുടി മാറും. ബിഗ് ബോസ് മലയാളത്തില്‍ ആറ് വൈല്‍ഡ് കാര്‍ഡ് എൻട്രിയാണ് മോഹൻലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മത്സരാര്‍ഥികള്‍ ഹൗസില്‍ എത്തിയതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമൊയാണ് പുറത്തുവിട്ടിരിക്കുന്നത്.

ബിഗ് ബോസിലെ നിലവിലെ മത്സരാര്‍ഥികളെ കുറിച്ച് പുതുതായെത്തിയവര്‍ ഓരോരുത്തരും അഭിപ്രായം തുറന്നു പറയുകയാണ് എന്നാണ് വ്യക്തമാക്കുന്നത്. പുറത്ത് ലഭിക്കുന്ന അഭിപ്രായങ്ങള്‍ എന്താണെന്ന് ഷോയിലെ മത്സാര്‍ഥികള്‍ മനസിലാക്കുന്നു എന്നതിനാല്‍ തുടർന്നുള്ള ദിവസങ്ങളിലെ മത്സരം പൊടിപാറും. മാത്രമല്ല വീട്ടിലുള്ളവർക്ക് സ്വയം തിരുത്താനുള്ള അവസരവുമാണ് ഇത്. എന്നാല്‍ മാറാൻ തയ്യാറാകാത്ത മത്സരാര്‍ഥികള്‍ക്ക് ഷോയിലെ നിലനില്‍പ് അനിശ്ചിതത്വത്തിലാകും എന്നതിൽ സംശയമില്ല.

ഉളുപ്പുണ്ടോ ജാസ്‍മിനേയെന്ന് അഭിഷേക് ശ്രീകുമാര്‍ ചോദിക്കുന്നതായി വ്യക്തമാകുന്നു. ജിന്റോ ചേട്ടാ കള്ളനെന്ന് താൻ വിളിക്കുന്നില്ല എന്ന് പൂജ കൃഷ്‍ണ വ്യക്തമാക്കുന്നതായി വീഡിയോയില്‍ കാണാം. മുടിയൻ ചേട്ടൻ എന്ന് ഇവിടെ പറഞ്ഞാല്‍ അൻസിബ കൊടുക്കുന്ന ഒരു പാവയാണെന്ന് ഷോയില്‍ വ്യക്തമാക്കുന്നു പുതുതായെത്തിയ നന്ദന. ജാൻമണി ഞാൻ ഇക്കണോമിക് ക്ലാസ്സിലാണ് വന്നത് എന്ന് സായ് കൃഷ്‍ണൻ പരിഹസിക്കുന്നു. നോറ യൂസ്‍ലെസ് കണ്‍ടെസ്റ്റന്റ് ആയിട്ടാണ് തനിക്ക് തോന്നുന്നത് എന്ന് പ്രൊമോ വീഡിയോയില്‍ അഭിഷേക് ജയദീപ് വ്യക്തമാക്കുന്നു. ഗബ്രി അടിപൊളിയാണ് പക്ഷേ റിയാലിറ്റി ഷോയിലെ വിന്നര്‍ ഒരാളേ ഉള്ളൂ എന്ന് വീഡിയോയില്‍ സിബിനും ചൂണ്ടിക്കാട്ടുന്നു.

ബിഗ് ബോസ് മത്സരാര്‍ഥികള്‍ ആകാംക്ഷയോടെയാണ് വൈല്‍ഡ് കാര്‍ഡ് എൻട്രിയെ വീട്ടില്‍ കാത്തിരുന്നത്. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തുന്നത് ആരൊക്കെ എന്നതിലായിരുന്നു കൗതുകം. സംഗീതം കേട്ടപ്പോള്‍ വാതില്‍ക്കലേക്ക് ഓടി വന്നതും അതിനാലാണ്. ബിഗ് ബോസ് മലയാളത്തില്‍ ഇനി എന്താകും സംഭവിക്കുക എന്നതിന്റെ ആകാംക്ഷയാണ് ഇനി.

Read also: Bigg Boss Malayalam Season 6: അങ്ങനെ അവരെത്തി മക്കളെ: ഇനി ബിഗ് ബോസ് വീട്ടിൽ തീ പാറും പോരാട്ടം: ആറുപേർക്കും ടാർഗറ്റ് ആ ഒരേ ഒരാൾ