Bigg Boss Malayalam Season 6: ‘ശ്രീതു…എനിക്ക് നിന്നോട് ഒരു ക്രഷ് തോന്നുന്നുണ്ട്’: ഇഷ്ടം വെളിപ്പെടുത്തി റെസ്‌മിൻ

ബിഗ് ബോസില്‍ പ്രണയങ്ങളും ചില ക്രഷുകളും ഒക്കെ സ്വഭാവികമായി ഉണ്ടാകുന്നതാണ്. ഇത്തരം ഒരു വെളിപ്പെടുത്തലാണ് 28മത്തെ ദിവസം ഉണ്ടായത്. അര്‍ദ്ധ രാത്രി 12.20ന് രസ്മിനാണ് തന്‍റെ ക്രഷ് ഇഷ്ടപ്പെട്ടയാളോട് വെളിപ്പെടുത്തിയത്. ശ്രിതുവിനോടാണ് രസ്മിന്‍റെ തന്‍റെ താല്‍പ്പര്യം വെളിപ്പെടുത്തിയത്.

ലോണില്‍ നടക്കുകയായിരുന്ന ശ്രിതുവിനെ രസ്മിന്‍ വിളിച്ച് ഒപ്പം കൂട്ടുകയായിരുന്നു. ഒരു ദിവസം കൂടി ആലോചിച്ച് പറഞ്ഞാല്‍ മതിയോ എന്ന് വിചാരിച്ചതാണെന്ന് രസ്മിന്‍ പറഞ്ഞു. ഇപ്പോള്‍ പറയൂ എന്ന് ശ്രിതു. ആരോടും പറയരുത് എന്ന് രസ്മിനും പറഞ്ഞു. ആരോടും പറയില്ലെന്ന് ശ്രിതുവും പറഞ്ഞു.

ഞാന്‍ ഇങ്ങനെ വിചാരിക്കുകയാണ് ശ്രിതു കുറച്ച് ഡിസ്റ്റന്‍സ് ഇട്ടാലോ എന്ന് വിചാരിക്കുകയാണ്. പുറത്ത് എന്ത് വിചാരിക്കും എന്ന് അറിയില്ല. നിനക്ക് പ്രശ്നം ആകാതിരിക്കാനാണ് ഡിസ്റ്റന്‍സ് ഇടുന്നത്. അതായത് എനിക്ക് നിന്നോട് ഒരു ക്രഷ് തോന്നുന്നുണ്ട്, രസ്മിന്‍ പറഞ്ഞു. ലോണിലെ ഉയര്‍ന്ന ഭാഗത്ത് കിടന്നാണ് ഇരുവരും സംസാരിച്ചിരുന്നത്. ചാടി എണീറ്റ് ഇത് ആരോടെങ്കിലും പറയണം എന്ന് ശ്രിതു ഇതോടെ പറഞ്ഞു.

നിന്നെ വിശ്വാസം ഉള്ളതുകൊണ്ടും നിനക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനുമാണ് ഇത്തരം ഒരു കാര്യം പറയുന്നത്. സോറി എന്നും രശ്മിന്‍ പറഞ്ഞു. അത് പ്രശ്നമില്ലെന്നും ശ്രിതു പറഞ്ഞു. പിന്നീട് ശ്രിതു അടുക്കളയില്‍ വെള്ളം കുടിക്കുമ്പോള്‍ രശ്മിന്‍ വന്ന് ഓകെ അല്ലെ എന്നും ചോദിച്ചു. അവസാനം ശ്രിതു കിടക്കാന്‍ പോകുന്ന വേളയില്‍ രശ്മിന്‍ വിശ്വാസം അതല്ലെ എല്ലാം എന്നും പറയുന്നുണ്ട്.

അതേ സമയം രശ്മിന്‍റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. തനിക്ക് തോന്നിയ കാര്യം അപ്പോള്‍ തന്നെ രശ്മിന്‍ പറഞ്ഞത് പിന്നീട് ഒരു കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ നല്ലതാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേ സമയം രശ്മിന്‍റെ ഐഡന്‍റിറ്റിയാണ് വെളിപ്പെട്ടത് എന്നാണ് ഒരു വിഭാഗം പറഞ്ഞത്.

Read also: ‘ഫോൺ വിളിക്കാൻ ഉള്ളതാണ്: സിനിമ കാണാൻ വേണ്ടി കണ്ടുപിടിച്ച സാധനമല്ല’: വിനീത് ശ്രീനിവാസൻ