Bigg Boss Malayalam Season 6: എന്തിനാണ് എല്ലാവരും ജാൻമോണിയെ പേടിക്കുന്നത്?: ചോദ്യങ്ങളുമായി സായി കൃഷ്ണ

ബിഗ് ബോസ് ഷോയെ സംബന്ധിച്ച അടുത്ത ആഴ്ചത്തെ സംഭവങ്ങളുടെ പ്രഭവ കേന്ദ്രം തന്നെയായിരിക്കും നോമിനേഷന്‍. ഇത്തവണയും മത്സരത്തിന്‍റെ ചൂട് കാണിക്കാന്‍ ഓപ്പണ്‍ നോമിനേഷനാണ് ബിഗ് ബോസ് നടത്തിയത്. നോമിനേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ കറുത്തചായം തേക്കുവാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.

ആദ്യം ജിന്‍റോയെ പവര്‍ ടീം നോമിനേറ്റ് ചെയ്തു. തുടര്‍ച്ചയായ നിയമലംഘനമാണ് ഇതിന് കാരണമായി പറഞ്ഞത്. ഗബ്രി, റസ്മിന്‍, അപ്സര, അര്‍ജുന്‍ എന്നിവരും ക്യാപ്റ്റനായ ജാസ്മിനെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഇത്തരത്തില്‍ വീട്ടിലെ ഒന്‍പതുപേര്‍ നിര്‍ദേശിച്ച വ്യക്തിയായിരുന്ന ജാന്‍മോണി. കഴിഞ്ഞ ആഴ്ച ജാന്‍മോണിക്ക് മോഹന്‍ലാല്‍ അടക്കം താക്കീത് നല്‍കിയിരുന്നു. പിന്നാലെ നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് അവര്‍ക്ക് ലഭിച്ചു.

ഇത്തരത്തില്‍ നോമിനേഷന്‍ ഘട്ടത്തില്‍ സീക്രട്ട് ഏജന്‍റ് സായി ജാന്‍മോണിയെ വിളിച്ചു. ജാന്‍മോണിയുടെ മുഖത്ത് തേക്കാനായിരുന്നു സീക്രട്ട് ഏജന്‍റ് സായി പറഞ്ഞത്. എന്നാല്‍ ജാന്‍ അതിന് സമ്മതിച്ചില്ല. ഇരുവരും തര്‍ക്കമായി. ജാനിന് പ്രിവിലേജ് ഉണ്ടോ എന്നാണ് സായി ചോദിച്ചത്. എന്നാല്‍ സെല്‍ഫ് റെസ്പെക്ടാണ് എന്നാണ് ജാന്‍ പറഞ്ഞത്.

പിന്നാലെ ക്യാപ്റ്റന്‍ ജാസ്മിന്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ബിഗ് ബോസ് പറയട്ടെ എന്നാണ് സായി പറഞ്ഞത്. അതിനിടയില്‍ രസ്മിനും, നോറയും ജാനിനെ എതിര്‍ത്തിരുന്നു. എന്നാല്‍ പുതുതായി വന്ന സിബിന്‍ അടക്കം ജാന്‍മണിയെ പിന്തുണച്ചു. ഒടുക്കം അനുവാദം ഇല്ലാതെ മുഖത്ത് എഴുതരുത് എന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു.

വീട്ടിലെ എല്ലാവരും എന്തിനാണ് ജാന്‍മോണിയെ പേടിക്കുന്നത് എന്നാണ് സായി പിന്നീട് ചോദിച്ചത്. ഇതിനെ തുടര്‍ന്ന് തന്നെ ഈക്കാരണത്താല്‍ ജാനിനെ നോമിനേറ്റ് ചെയ്ത സീക്രട്ട് ഏജന്‍റ് സായിയെ ക്യാപ്റ്റനായ ജാസ്മിന്‍ നോമിനേറ്റ് ചെയ്തു.

Read also: ‘ഫോൺ വിളിക്കാൻ ഉള്ളതാണ്: സിനിമ കാണാൻ വേണ്ടി കണ്ടുപിടിച്ച സാധനമല്ല’: വിനീത് ശ്രീനിവാസൻ