ചൂടത്ത് നിങ്ങളുടെ വയർ ചൂടാണോ നീർവീക്കം വരെ വന്നേക്കാം, ഈ ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയരുത്

ചൂടുകാലത്ത് ഏറ്റവും കൂടുതൽ വരൻ സാധ്യതയുള്ള രോഗം ദഹന സംബന്ധമായിട്ടുള്ളതാണ്. കയ്യിൽകിട്ടുന്നതെന്തും വലിച്ചു വാരി കഴിക്കുന്നത് മൂലം വയർ ഗ്യാസ്, എരിച്ചിൽ എന്നിവ വരാൻ സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ ശ്രദ്ധിക്കണ്ടത് വയർ ചൂടാകാതെ ഇരിക്കുവാനാണ്.

വയർ ചൂടാകുന്നതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

  • ശരീര വേദന
  • ഹൃദയമിടിപ്പ് കൂടുന്നു
  • നീർവീക്കം, ശരീരം തടിപ്പ്
  • വയറു വീർക്കുന്നു, ഗ്യാസ്
  • അസിഡിറ്റി

വയർ തണുപ്പിക്കാൻ എന്തെല്ലാം കഴിക്കാം?

തൈര്

കാത്സ്യം ധാരാളം അടങ്ങിയതാണ് തൈര്. ഇവയില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. വേനൽക്കാലത്ത് തൈര് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

തണ്ണിമത്തന്‍

കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും.

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് നാരങ്ങാ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.

വെള്ളരിക്ക

വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. വെള്ളരിക്ക ജ്യൂസായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ പച്ചക്കറിയാണിത്.

മാമ്പഴം

ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്. പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്ന മാമ്പഴം നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. ദഹനത്തിനു സഹായിക്കുന്നതു മുതൽ അര്‍ബുദം തടയാൻ വരെ മാമ്പഴത്തിനു കഴിയും. ഈ വേനൽക്കാലം മാമ്പഴക്കാലം കൂടിയാകട്ടെ.

മൾബറി

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മൾ‌ബറിപ്പഴങ്ങൾ. ആന്റിഓക്സിഡന്റായ ആന്തോസയാനിൻ, അർബുദം പ്രതിരോധിക്കുന്ന റെസ്‌വെറാട്രോൾ ഇവയും മൾബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മൾബറി ദഹനത്തിനും സഹായകം.

ഞാവൽപ്പഴം

ഇരുമ്പ്, കാൽസ്യം, ജീവകം സി ഇവ ധാരാളം അടങ്ങിയ ഞാവൽപ്പഴം വേൽക്കാലത്തു കഴിക്കാൻ പറ്റിയ പഴമാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു, നേത്രാരോഗ്യം ഏകുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും ഞാവൽപ്പഴം മികച്ചതു തന്നെ.

തയ്ക്കുമ്പളം

മസ്ക് മെലൺ എന്ന തയ്ക്കുമ്പളം ഈ വേനൽക്കാലത്തു കഴിക്കാൻ യോജിച്ച പഴമാണ്. ജീവകം സി ധാരാളം അടങ്ങിയ തയ്ക്കുമ്പളം സാലഡിൽ ചേർത്തും ഷേക്ക് രൂപത്തിലും കഴിക്കാം

Read More മുടി കളർ ചെയ്യുന്നുണ്ടോ? ഉറപ്പായും അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ