ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമെന്ന് ഈ രാജ്യത്തെ രണ്ടായി വിഭജിക്കണം’ എന്ന് അദ്ദേഹം പറയുന്നതാണ് ദൃശ്യങ്ങളിൽ. എന്തായിരിക്കും പ്രചരിക്കുന്ന ഈ വീഡിയോയുടെ വാസ്തവം
വൈറൽ വീഡിയോ പരിശോധിക്കുമ്പോൾ അമിത് ഷാ കയ്യിൽ പിടിച്ചിരിക്കുന്ന മൈക്കിൽ നിന്ന് ഏതു ചാനലിൽ ആണ് അദ്ദേഹം സംസാരിക്കുന്നതു എന്ന് വ്യക്തമാകും. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പി-അരിശോധനയിൽ പ്രസ്തുത ചാനലിൻറെ ഔദ്യോഗിക യൂട്യൂബ് പേജിൽ 2024 മാർച്ച് 20ന് പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലോകാഭിച്ചു. ‘PM Modi, Amit Shah, And S Jaishankar LIVE At News18 Rising Bharat Summit 2024 | PM Modi LIVE | N18L’ എന്നാണ് ഇതിൻറെ തലക്കെട്ട്.
ഈ വീഡിയോ പൂർണ്ണമായി പരിശോധിച്ചതിൽനിന്നു യഥാർത്ഥ വീഡിയോയുടെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്‌തെടുത്തതാണെന്ന് പ്രചരിക്കുന്നത്. യഥാർത്ഥ വീഡിയോയിൽ പരിപാടിയുടെ അവതാരകൻ ഉയർത്തുന്ന ചോദ്യമിതാണ് – ‘അമിത് ജി, നമുക്ക് ദക്ഷിണേന്ത്യയെക്കുറിച്ച് ചർച്ച ചെയ്യാം, മോദി ജി അവിടെ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തിനിടെ പലതവണ മോദിജി അവിടം സന്ദർശിച്ചു. ദക്ഷിണേന്ത്യയിൽ ഇത്തവണ ബിജെപിയുടെ പ്രകടനം മികച്ചതായിരിക്കുമെന്നും നിങ്ങൾ പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യമാകണമെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതാണ് ആദ്യ ചോദ്യം. നിങ്ങൾ ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു.’
ഇതിന് മറുപടിയായി അമിത് ഷാ പറഞ്ഞു, “ശരി, ഇതിനുള്ള ഉത്തരം രാഹുൽ ജിയാണ് നൽകേണ്ടത്. ആ നേതാവിൻ്റെ പ്രസ്താവനയെ കോൺഗ്രസ് ഇതുവരെ അപലപിച്ചിട്ടില്ല. രാജ്യത്തെ ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നത് കോൺഗ്രസിൻ്റെ നയമാണെന്ന് രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുന്നതായി തോന്നുന്നു.
എന്നാൽ രാഹുൽ ബാബ, വിഷമിക്കേണ്ട, ഇപ്പോൾ ബി ജെ പി വളരെ ശക്തമാണ്, കോൺഗ്രസിന് രാജ്യത്തെ വീണ്ടും വിഭജിക്കാൻ കഴിയില്ല. രാജ്യത്തെ വിഭജിക്കാൻ ബിജെപി ഒരിക്കലും അനുവദിക്കില്ല. ഇന്ന് ബിജെപി അതിശക്തമായ ഒരു പാർട്ടി ആയി മാറിയിരിക്കുകയാണ്. അത് കൊണ്ട് കോൺഗ്രസിന് ഒരിക്കലും രാജ്യത്തെ വിഭജിക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം ഹിന്ദിയിൽ പറയുന്നുണ്ട്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ വീഡിയോയിൽ നിന്നും ചില ഭാഗങ്ങൾ അടർത്തിയെടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാണ്.