Bigg Boss Malayalam Season 6: ‘ഇനി ഇവിടെ നിന്നാൽ ഞാൻ ഡിപ്രഷൻ പേഷ്യന്റ് ആകും: പ്ലീസ്…എനിക്ക് പറ്റുന്നില്ല’: ബിഗ്‌ബോസിനോട് കൈകൂപ്പി കരഞ്ഞുപറഞ്ഞു അൻസിബ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരുമാസം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. അക്കൂട്ടത്തിൽ ഒരാളാണ് അൻസിബ. ഷോ തുടങ്ങിയത് മുതൽ വളരെ സൈലന്റായി നിന്ന് എന്നാൽ, കണ്ണിം​ഗ് ആയി കാര്യങ്ങൾ ചെയ്യുന്ന ആളാണ് അൻസിബ. പറയേണ്ടുന്ന കാര്യങ്ങൾ എന്തായാലും ആരുടെ മുഖത്ത് നോക്കിയും അൻസിബ പറയും.

കഴിഞ്ഞ ദിവസം മുതൽ അപ്സരയുമായി ചെറിയ തർക്കത്തിലാണ് അൻസിബ. ഇതുതന്നെയാണ് ഇന്നും നടക്കുന്നത്. അപ്സര പറയുന്നത് കേൾക്കാൻ തനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് അൻസിബ അസംബ്ലിയിൽ നിന്നും പിൻമാറിയത്. പിന്നാലം പവർ ടീം അൻസിബയ്ക്ക് പനിഷ്മെന്റും നൽകുന്നുണ്ട്. ഇതിന് ശേഷം ആണ് മോണിം​ഗ് ആക്ടിവിറ്റി നടന്നത്. പിന്നാലെ ബി​ഗ് ബോസിനോടായി തനിക്ക് പോകണമെന്ന് അൻസിബ പറയുകയാണ്.

“എല്ലാവരും എന്നെ മോശക്കാരിയായി ചിന്തിച്ചത് തെറ്റായി പോയി. ഞാൻ അങ്ങനത്തെ ഒരാളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. എവിടെയും പോയി ഞാൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടുമില്ല. എനിക്ക് ആ വാക്ക് കേൾക്കുമ്പോൾ തന്നെ വിഷമവും ദേഷ്യവും വരുന്നു. പ്ലീസ് ബി​ഗ് ബോസ് എന്നെ ഒന്ന് പുറത്തേക്ക് വിടോ. ഇനി ഞാൻ ഇവിടെ നിന്നാൽ ഡിപ്രഷൻ പേഷ്യന്റ് ആയിപ്പോകും. പ്ലീസ് ബി​ഗ് ബോസ്. എനിക്ക് പറ്റുന്നില്ല. ഞാൻ എത്ര ഹാപ്പി ആയാണ് പറയുന്നത്. സന്തോഷത്തോടെ ഞാൻ പോയ്ക്കൊള്ളാം. ഞാൻ ചെയ്യാത്ത കാര്യം ചെയ്തെന്ന് പറഞ്ഞാൽ അം​ഗീകരിക്കാൻ എനിക്ക് പറ്റില്ല. ബാക്കി എന്തും ഞാൻ സഹിക്കും. എന്നെ ഇൻസൾട്ട് ചെയ്യുന്നത്, ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് ഇതൊക്കെ വളരെ ബുദ്ധിമുട്ട് ആണ്. എന്റെ ഏറ്റവും വലിയ ട്രി​ഗർ പോയിന്റ് അതാണ്”, എന്നാണ് കൈക്കൂപ്പി കൊണ്ട് ബി​ഗ് ബോസിനോട് അൻസിബ പറയുന്നത്.

Read also: ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’: വിഷുദിനത്തിൽ പുത്തൻ അപ്ഡേറ്റുമായി എത്തുന്നു