കോട്ടയം: പാലാ പൈക ഏഴാം മൈലിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുണാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. ഉരുളികുന്നം എസ്.ഡി.എൽ.പി.സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.