പത്തുകഴിഞ്ഞവർക്കും സൗദിയിലെ പ്രമുഖ കമ്പനിയിൽ ഇനി ജോലി നേടാം

പത്താം ക്ലാസ് കഴിഞ്ഞവർക്കും സൗദിയിൽ ഇനി നല്ല ഒരു ജോലി ലഭിക്കും. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിൽ വെയർഹൗസ് അസോഷ്യേറ്റ് നിയമനം. വീസയും എയർ ടിക്കറ്റും താമസവും സൗജന്യം. ഏപ്രിൽ 16 ന് രാവിലെ 9 നു മുൻപ് ഒഡെപെക് ഓഫിസിൽ ഹാജരാകുക. യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, മികച്ച ശാരീരിക ക്ഷമത, വെയർഹൗസ് മേഖലയിൽ ഒരു വർഷ പരിചയം.

പ്രായം: 25-40. ശമ്പളം: 1892 SAR. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ സഹിതം ഏപ്രിൽ 16 ന് രാവിലെ 9 നു മുൻപ്, അങ്കമാലി ഇൻകെൽ ടവർ 1 ലെ ഒഡെപെക് ഓഫിസിൽ എത്തണം. വീസ, താമസസൗകര്യം, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്.

www.odepc.kerala.gov.in; 0471-2329440; 97786 20460.

Read also :പട്ടിക വിഭാഗക്കാർക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം

Latest News