പൊൻകുന്നം: വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫിനെ രണ്ടുവർഷത്തിനിടയിൽ ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ എത്തിയത് രണ്ടുതവണ. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ തോമസിനാണ്. 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം തോമസ് നേടിയിരുന്നു.
ഈ 2 ടിക്കറ്റുകളും പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് എടുത്തത്. രണ്ടുതവണയും ഭാഗ്യമെത്തിയതു കണ്ണൂർ ജില്ലയിലെ ടിക്കറ്റിൽ നിന്നാണ്. നേരത്തേ തോമസ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ കൃഷിയാണ്.
Read also :ദുബൈയിലെ കനത്ത മഴയെത്തുടർന്ന് താളം തെറ്റി വിമാനസർവീസുകൾ