സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. സമൂഹ മാധ്യമത്തിൽ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് സീമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിഷാന്താണ് വരന്‍.
ഇരുവരും പരസ്പരം മോതിരങ്ങൾ കൈമാറുന്ന ചിത്രം പങ്കുവച്ചു. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന് കസവു സാരിയിലാണ് സീമ അണിഞ്ഞൊരുങ്ങിയത്. കസവ് ബോർഡറും ലൈൻ ഡിസൈനും സാരിയിൽ നൽകിയിട്ടുണ്ട്. ഒരു ഹെവി ചോക്കറും മാച്ച് ചെയ്തു. സിംപിൾ ലുക്കിൽ അതിസുന്ദരിയായാണ് സീമ ഒരുങ്ങിയത്. കസവ് കുർത്തയും മുണ്ടുമാണ് നിഷാന്തിന്റെ വേഷം.
നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്. സീമ വിവാഹിതയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രണ്ടുപേർക്കും നല്ല ജീവിതം ആശംസിക്കുന്നെന്നും കമന്റുകളുണ്ട്. വിവാഹ തീയതിയും വരന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്റെ വിവാഹസങ്കൽപ്പങ്ങളെ കുറിച്ച് സീമ വിനീത് സ്വന്തം യൂട്യൂബ് ചാനലിലൂടെ പേക്ഷകരോട് അറിയിച്ചിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സീമ ഒരു മേക്കപ്പ് സ്റ്റുഡിയോയും യൂ ട്യൂബ് ചാനലിനൊപ്പം നടത്തുന്നുണ്ട്. താരത്തിന്റെ മിക്ക വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തന്റെ ലൈഫ് പാര്‍ട്ണറിനെ പറ്റിയുള്ള കാര്യങ്ങള്‍ നിരവധി ആളുകള്‍ ചോദിച്ചിട്ടുണ്ടായിരുന്നുവെന്നും അതിനുള്ള മറുപടിയാണിത് എന്ന് പറഞ്ഞു കൊണ്ടാണ് സീമ വീഡിയോ ആരംഭിച്ചത്. തികച്ചും മാനുഷിക പരിഗണന നല്‍കുന്ന തന്നെയും തന്റെ കമ്മ്യൂണിറ്റിയെയും മനസിലാക്കുന്ന, സ്വീകരിക്കാന്‍ മനസ്സുള്ള ഒരു വ്യക്തി ആയിരിക്കണം തന്റെ ഭാവി ഭര്‍ത്താവ് എന്നാണ് സീമ പറയുന്നത്. മാത്രമല്ല നാലാളിന്റെ മുന്‍പില്‍ അഭിമാനപൂര്‍വ്വം തന്റെ കൈപിടിച്ചു നടക്കുന്ന ഒരു വ്യക്തി. ആ വ്യക്തിക്ക് സെല്ഫ് കോണ്‍ഫിഡന്‍സ് തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നും സീമ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നുണ്ട്.
ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ തന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തി ആകരുത് തന്റെ ഭര്‍ത്താവ്. ഞാന്‍ വിവാഹം കഴിക്കുന്ന ആള്‍ എന്റെ ജീവിതാവസാനം വരെ തന്റെ ഒപ്പം ഉണ്ടാകണമെന്നും സീമ പറയുന്നു. എന്റെ അമ്മയെ സ്നേഹിക്കണം. വിവാഹം ഒരു ഉടമ്ബടി ആയി കാണുന്ന വ്യക്തിയും, അല്ലാതെ നമ്മുടെ കുറവുകളെ മനസ്സിലാക്കി മാത്രം ജീവിതത്തില്‍ വന്നു പോകുന്ന ആള്‍ ആയിരിക്കരുതെന്നും സീമ പറയുന്നു. ഒപ്പം വസ്ത്രം മാറുന്നപോലെ വിവാഹത്തെ കണക്കാക്കുന്ന ഒരു വ്യക്തി ആകരുത് എന്നെ വിവാഹം ചയ്യാന്‍ പോകുന്ന ആളെന്നും സീമ തന്റെ ചാനലിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു.
Read also: Bigg Boss Malayalam Season 6: പവർ ടീം അധികാരം നിലനിർത്തി സിബിനും സംഘവും: കളി ഇനി വേറെ ലെവൽ