ഉള്ളിൽ നിന്നും കഫം, പുക, പൊടി, തുടങ്ങിയവയെല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ശരീരത്തിൻ്റെ പ്രതിരോധ പ്രവർത്തനമാണ് ചുമ. ചുമ ശരിക്കും രണ്ടു തരമുണ്ട്. കഫ ചുമയും വരണ്ട ചുമയും. തൊണ്ടയിൽ എന്തോ കുടുങ്ങിയിരിക്കുന്ന തോന്നൽ ആകും കഫച്ചുമയ്ക്ക്. കഫത്തോട് കൂടിയുള്ള ചുമയാണ് ഉള്ളതെങ്കിൽ നിങ്ങൾ ചുമയ്ക്കുമ്പോൾ ഇത് മൂക്ക്, തൊണ്ട ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന കഫത്തെ പുറന്തള്ളുകയും ചെയ്യും. എന്നാൽ ഇതിനു വിപരീതമായി നിങ്ങൾക്ക് വരണ്ട ചുമയാണ് ഉള്ളതെങ്കിൽ ഇത് കഫത്തെ പുറന്തള്ളുകയില്ല.
ശ്വാസകോശ നാളി, തൊണ്ട, തുടങ്ങിയ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കഫം വരണ്ടതായി മാറുമ്പോഴാണ് സാധാരണഗതിയിൽ നിങ്ങൾക്ക് വരണ്ട ചുമയുടെ ലക്ഷണങ്ങൾ ഉണ്ടാവുന്നത്. സ്വാഭാവികമായി തൊണ്ടയുടെ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഇക്കിളിപ്പെടുത്തലുകളും കരകരപ്പും ഒക്കെയാണ് ഇത്തരത്തിൽ ഒരാളെ ചുമക്കാൻ പ്രേരിപ്പിക്കുന്നത്. എങ്കിലും ചുമക്കുമ്പോൾ ഒട്ടുംതന്നെ കഫം പുറത്തേക്ക് വരികയും ഇല്ല. വരണ്ട ചുമ ഉണ്ടാവുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ട്. അവയിൽ ചിലത് ഏതൊക്കെയാണെന്ന് അറിയാം.
വരണ്ട ചുമയുടെ കാരണങ്ങൾ
ചുമയ്ക്ക് വീട്ടു വൈദ്യം