ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് വേലകളി നടത്തി. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ക്ഷേത്ര അനുഷ്ഠാന കലയായ വേലകളി 2011മുതല്‍ തുടര്‍ച്ചയായ 13-ാ0 വര്‍ഷവും നടന്നു. ഇന്നലെ വൈകിട്ട് 5.15ന് കിഴക്കേ നടയിലാണ് വേലകളി നടത്തിയത്. ശ്രീചിത്തിര തിരുനാള്‍ മെമ്മോറിയല്‍ സാംസ്‌കാരിക സമിതിയുടെ വകയായി വേലകളി അമ്പലപ്പുഴരാജിവ് പണിക്കരുടെ നേതൃത്വത്തിലാണ് അരങ്ങേറിയത്.
ഒരുകാലത്ത് പൈങ്കുനി ഉത്സവത്തോടുനുബന്ധിച്ച് പഞ്ചപാണ്ഡവരെ കെട്ടിനിര്‍ത്തലും അതിനുമുമ്പില്‍ വേലകളിയും പ്രധാന കാഴ്ചയായിരുന്നു. ഈ ചടങ്ങുകള്‍ തുടങ്ങിയത് തിരുവിതാംകുറിന്റെ ശില്പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ആണെന്നാണ് അറിയപ്പെടുന്നത്. പാണ്ഡവര്‍ വനവാസകാലത്ത് ഇന്നത്തെ തിരുവന്തപുരമായ അനന്തന്‍കാട്ടില്‍ താമസിച്ചിരുന്നുവെന്നും, ഇതറിഞ്ഞ കൗരവര്‍ അയുധങ്ങളുമേന്തി എത്തിയെന്നും, ഭിമസേനന്‍ അന്നവരെ അടിച്ചോടിച്ചന്നും ആണ് ഐതിഹ്യം. പാണ്ഡവരുടെ പ്രതിമകള്‍ക്ക് മുന്നിലാണ് മലവേട വേഷത്തില്‍ ചുവപ്പുതുണി തലയില്‍ കെട്ടി കണ്ഡത്തില്‍ പാശിമാല ധരിച്ച് പരിചയും, ചുരികക്കോലും ഏന്തി പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പ്രതീകാത്മകമായി കൗരവര്‍ എത്തുന്നത്.
വേലകളി രുപമെടുത്തത് ചെമ്പകശ്ശേരി ( ഇപ്പോഴത്തെ അമ്പലപ്പുഴ )രാജ്യത്ത്ആണ്. ചെമ്പകശ്ശേരി രജവിന് വേലകളി സംഘങ്ങള്‍ ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി പിടിച്ചെടുത്തതോടെയാണ് വേലകളി പത്മനാഭസ്വാമി ക്ഷേത്രത്തിലും അരങ്ങേറിയത്. വൈവിധൃമുള്ള ചുവടുകളും അടവുകളും ഇതിന്റെ സവിശേഷതകളാണ്. മദ്ദളം, കൊമ്പ്, കുഴല്‍, എലത്താളം തുടങ്ങിയ വാദ്യഘോഷങ്ങള്‍ വേലകളിക്ക് പശ്ചാത്തലം ഒരുക്കുന്നത്. അന്യം നിന്നുപോയ കലാരുപങ്ങളെ തിരികെ കൊണ്ടുവരുന്നതിനു പ്രയത്‌നത്തിന്റെയും കലാ-സാംസ്‌കാരിക രംഗത്ത് ആത്മാര്‍ഥമായി സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം പത്മനാഭ ഭക്തരുടെയും വ്യാപരികളുടെയും കൂട്ടായ്മയാണ് ശ്രീ ചിത്തിരതിരുനാള്‍ മെമ്മോറിയല്‍ സാംസ്‌കാരിക സമിതി.