ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി. എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് ഇഡി സുപ്രീംകോടതിയിൽ മറുപടി നൽകി.
അറസ്റ്റ് ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. തെളിവായ 170 മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്താം. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രിയായ കേജരിവാൾ ഒമ്പത് സമൻസുകൾ അവഗണിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് ഓടിയൊളിച്ചെന്നും ഇഡി ആരോപിക്കുന്നു. അറസ്റ്റിനെതിരായ കേജരിവാളിൻ്റെ ഹർജി തള്ളണമെന്നും സുപ്രീം കോടതിയിൽ നൽകിയ മറുപടിയിൽ ഇഡി പറയുന്നു.