ശക്തമായ പോരാട്ടം നടക്കുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം പി എ. എം ആരിഫ് തന്നെയാണ് ഇക്കുറി രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയായി കെസി വേണുഗോപാലും എൻഡിഎ സ്ഥാനാർത്ഥിയായ വനിതാ മുഖം ശോഭാ സുരേന്ദ്രനും മത്സരംഗത്ത് ഉണ്ട്.
എന്നാൽ സ്ഥാനാർഥികളെ പറ്റി മണ്ഡലത്തിലെ സമ്മിശ്ര പ്രതികരണങ്ങൾക്കപ്പുറത്തേക്ക് ഇടതുപക്ഷ സ്ഥാനാർത്ഥി എ എം ആരിഫിനുള്ള സ്വീകാര്യത മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പ്രതിഫലിച്ചു നിൽക്കുകയാണ്. മണ്ഡലത്തിൽ ഇനിയും ആരിഫ് എംപി തുടരണമെന്നാണ് കന്നി വോട്ടർമാർ മുതൽ മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടർമാരുടെയും ആഗ്രഹം.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എന്തുകൊണ്ട് ആരിഫ് തുടരണം?… ഇതിനുള്ള ഉത്തരം വോട്ടർമാർ തന്നെ പറയുന്നു.