നമ്മൾ മലയാളികളെ പോലെ ഇത്രയും ലൈഗിക ദാരിദ്ര്യം ഉള്ളവർ വേറെ കാണില്ല എന്ന് ദിനം പ്രതി ഓരോ പ്രവർത്തിയിലൂടെ കാണിച്ചു കൊണ്ടിരിക്കുകയാണ് ചിലർ.പലരുടെയും സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്നത് പോരാതെ. അവർ ഏത് വസ്ത്രം ധരിക്കുന്നു. എത്ര നീളം ഉണ്ട് എവിടെ ഒക്കെ നോക്കിയാൽ ശരീര ഭാഗം കാണാം ഇങ്ങനെ ഒക്കെയാണ് പലരുടെയും ചിന്ത. ഇതാ അതിനെതിരെ പ്രീതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി.
അവര്‍ ഇതുപോലെ ഒരു പിന്മാഭാഗം വേറെ കണ്ടിട്ടില്ലെന്ന് തോന്നുന്നു. മാധ്യമങ്ങള്‍ എന്നോട് മാത്രമല്ല ഇത് ചെയ്യുന്നത്. മറ്റ് നടിമാരോടും കൂടിയാണ്. ചിലപ്പോള്‍ അവരുടെ പിന്‍ഭാഗത്തേക്ക് സൂം ചെയ്യുന്നില്ലായിരിക്കും കാരണം അത് അവരെ ആകര്ഷിക്കാത്തതുകൊണ്ട്. പക്ഷേ മറ്റ് ശരീര ഭാഗങ്ങളിലേക്കായിരിക്കും അപ്പോള്‍ സൂം ചെയ്യുക. ചിലസമയങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട്. ഒന്നിലേക്കും സൂം ചെയ്യാനില്ലെങ്കില്‍ അവര്‍ എവിടെ ഫോക്കസ് ചെയ്യുമെന്ന്.’- നോറ
ഒരു മൊറോക്കൻ-കനേഡിയൻ നർത്തകിയും, മോഡലും, അഭിനേത്രിയുമാണ്. റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചു. മൈ ബർത്ത്ഡേ സോംഗ് എന്ന ചിത്രത്തിൽ സഹ നിർമ്മാതാവായ സഞ്ജയ് സൂരി നോറ ഫത്തേഹിയോടൊപ്പമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.
ഇത്തരത്തില്‍ സൂം ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ഉദ്ദേശം തന്നെ തെറ്റാണ്. ഓരോരുത്തരേയും പിടിച്ച് പാഠം പഠിപ്പിക്കാന്‍ എനിക്കാവില്ല. പക്ഷേ എന്റെ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട്ഇപ്പോള് പോകുന്നതുപോലെ തന്നെ മുന്നോട്ടുപോകും.- നോറ പറഞ്ഞു. ഡബിൾ ബാരൽ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്നു.ബോളിവുഡ് സിനിമയായ റോറർ: ടൈഗർസ് ഓഫ് സുന്ദർബൻസിൽ അഭിനയിച്ചുകൊണ്ട്, തന്റെ കരിയറിലെ തുടക്കം കുറിച്ചു. പിന്നീട് പുരി ജഗന്നാഥിൻറെ ടെംപർ എന്ന തെലുങ്ക് ചിത്രത്തിൽ ഗാനം ആലപിക്കുകയും ചെയ്തു .