മലയാളിത്തനിമയുള്ള സൗന്ദര്യവുമായി ഒരു കാലത്ത് സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായിരുന്ന നടി…. വിവാഹത്തോടെ സിനിമകളിൽ നിന്നും ഇടവേള … ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാകുകയാണ് പൂർണിമ ഇന്ദ്രജിത്ത്. നടി എന്നതിന് അപ്പുറം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് പൂർണിമ. പ്രാണ എന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ ഉടമസ്ഥയും ടിവി അവതാരികയുമൊക്കെയായി തിരക്കിലാണ് പൂർണിമ. ഇപ്പോഴിതാ തൻറെ പുതിയ ചിത്രത്തെ കുറിച്ചും സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ പറ്റിയും സംസാരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.
പുതിയ സിനിമാ വിശേഷം
വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ തിരികെ എത്തുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂർണിമ. ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രമാണ് പൂർണിമ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ അക്കമ്മ എന്ന കഥാപാത്രമായാണ് പൂർണിമ എത്തുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്നും ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് ഇതെന്നും പൂർണിമ പറയുന്നു.
വിവാഹിതയായപ്പോൾ അവസരം കുറഞ്ഞു
പതിനെട്ട് വർഷം മുമ്പ് താൻ വിവാഹിതയായപ്പോൾ സിനിമയിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കാതെയായെന്ന് പൂർണിമ പറയുന്നു. വിവാഹിതയായതുകൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്ത സിനിമാക്കാരിൽ വന്നു. വിവാഹത്തോടെ സ്ത്രീകൾ അഭിനയം നിർത്തും അതുകൊണ്ട് ചോദിക്കേണ്ട കാര്യമില്ലെന്ന ചിന്തയായിരുന്നു സിനിമാമേഖലയിലുള്ളവർക്ക്. വിവാഹശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവസരം ചോദിക്കാൻ പേടിയായിരുന്നു. ബോൾഡ് സ്റ്റെപ്പ് എടുക്കാനും കഴിഞ്ഞില്ല. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ആ സ്റ്റേജ് ഞങ്ങൾ എഞ്ചോയ് ചെയ്യുകയുമായിരുന്നു എന്നും പൂർണിമ പറഞ്ഞു.
ബിസിനസ് വുമണിലേക്ക്
പ്രാണ എന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ ഉടമസ്ഥയും ബിസിനസിൽ മികച്ച വിജയം നേടിയ വ്യക്തിയും കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ക്രീയേറ്റീവ് എനർജിയെ തൃപ്തിപ്പെടുത്തേണ്ട സ്ഥിതിയിലെത്തിയെന്ന് പൂർണിമ പറഞ്ഞു. കാരണം നാല് വയസ് മുതൽ ഡാൻസും മറ്റുമായി സ്റ്റേജിൽ വളർന്ന കുട്ടിയാണ് ഞാൻ. പിന്നീട് ടെലിവിഷനിൽ ആക്ടീവായി. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്. എനിക്ക് അത് മനസിലായി. ഞാൻ ഇക്കാര്യം ഇന്ദ്രനോട് പറഞ്ഞപ്പോൾ നിനക്ക് ചെയ്യേണ്ടത് നീ ആലോചിക്കാൻ ഇന്ദ്രൻ പറഞ്ഞു. ഫാഷൻ ഡിസൈനിങ് പഠിക്കാൻ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അത് സാധിച്ചില്ല. മാത്രമല്ല എന്റെ വസ്ത്രധാരണവും മറ്റും കണ്ട് പലരും അത് പ്രശംസിച്ച് സംസാരിക്കാൻ തുടങ്ങി. അതോടെ ഞാൻ റിയലൈസ് ചെയ്തു ഫാഷൻ ഡിസൈനിങിൽ എന്തെങ്കിലും ചെയ്യാമെന്ന്. പ്രാർത്ഥന പിറന്നശേഷം അവൾക്ക് വസ്ത്രം വാങ്ങാനായി പോയാൽ ഒന്നിലും എനിക്ക് തൃപിതിയുണ്ടാകുമായിരുന്നില്ല. പറന്ന് നിൽക്കുന്ന ഒട്ടും കംഫർട്ട് അല്ലാത്ത ബട്ടർഫ്‌ലൈ വസ്ത്രങ്ങൾ ആയിരുന്നു ഏറെയും. അതോടെ ക്ലോത്തിങ് ലൈൻ തുടങ്ങണമെന്ന ചിന്തയായി. ഇന്ദ്രനും പിന്തുണച്ചു. അങ്ങനെ നക്ഷത്ര കൂടി പിറന്നശേഷം പ്രാണ ആരംഭിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.’ എന്നും പൂർണിമ പറഞ്ഞു.
പ്രണയത്തിന് കാരണമായത് മല്ലികാമ്മ
മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിച്ചത്. ഇരു വീട്ടുകാരുടേയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയത്തിനു നിമിത്തമായത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനാണ്. കെ.കെ.രാജീവ് സംവിധാനം ചെയ്ത ‘പെയ്‌തൊഴിയാതെ’ എന്ന സീരിയലില്‍ മല്ലിക സുകുമാരനും പൂര്‍ണിമയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അമ്മയെ സെറ്റിൽ കൊണ്ടു വിടാനും മറ്റും ഇന്ദ്രജിത്ത് എത്തിയപ്പോഴുണ്ടായ പരിചയമാണ് പ്രണയത്തിൽ എത്തിയത്. അന്ന് ആ സെറ്റിൽ എന്റെ സമ പ്രായക്കാരായി ആരും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഇന്ദ്രനുമായി സുഹൃത്തുക്കളാകുന്നതെന്നും അത് ഒടുവിൽ പ്രണയമായി മാറിയെന്നും പൂര്‍ണിമ പറയുന്നു.
വിജയ് ചിത്രത്തിലെ വേഷം
വിജയ് ചിത്രം കാതല്ക്ക് മര്യാദൈയിൽ അഭിനയിച്ച അനുഭവങ്ങളും പൂർണിമ പങ്കിട്ടു. ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ് കാതല്ക്ക് മര്യാദയിലേത് എന്നാണ് പൂർണിമ പറയുന്നത്. ‘ആ ഷൂട്ടിന് പോയത് എപ്പോഴും ഒരു ഫ്രഷ് മെമ്മറിയാണ്. ആ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാൻ സെന്റ് തെരേസാസ് കോളേജിലാണ് പഠിച്ചുകൊണ്ടിരുന്നത്.’ ‘അവിടുത്തെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ ഫാസിൽ സാർ പറഞ്ഞു അഭിനയിക്കുകയാണെങ്കിൽ രണ്ടുപേരെയും വിടാമെന്ന്. അന്ന് പ്രോഗ്രാം ഹോസ്റ്റ് ചെയ്തിരുന്നതുകൊണ്ട് ഫാസിൽ സാറിനെ എനിക്ക് പരിചയമുണ്ട്. മാത്രമല്ല ഫാസിൽ സാറിനെ ഇന്റർവ്യു ചെയ്തിട്ടുമുണ്ട്. വേഗം ചെയ്തിട്ട് പോകാൻ പറ്റുമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ നിർബന്ധിച്ചു.’ ‘വളരെ ഇന്ററസ്റ്റിങായിരുന്നു ആ വേഷം. ചാന്ദ്നി അനിയത്തിപ്രാവിൽ ചെയ്ത കഥാപാത്രമാണ് ഞാൻ കാതല്ക്ക് മര്യാദയിൽ ചെയ്തത്. അനിയത്തിപ്രാവ് വളരെ സക്സസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോൾ അതിന്റെ എക്സൈറ്റ്മെന്റുണ്ടായിരുന്നു കാതല്ക്ക് മര്യാദയിൽ അഭിനയിച്ചപ്പോൾ. ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ അന്ന് എനിക്കൊപ്പം കോളേജിൽ നിന്നും പകുതിയാളുകളും വന്നിരുന്നു. അന്നത്തെ പ്രായത്തിൽ മുന്നും പിന്നും ചിന്തയൊന്നുമില്ലല്ലോ. എന്ത് ചെയ്തിട്ടെങ്കിലും കോളേജിൽ സ്റ്റാറാകണമെന്ന് മാത്രം.’ ‘അന്ന് സെലിബ്രിറ്റീസിനെ കോളേജിലെ ഫങ്ഷന് കൊണ്ടുവരുന്നവർ പിള്ളേർക്കിടയിൽ സ്റ്റാറാണ്. ആ സ്റ്റാർഡം കിട്ടാൻ വേണ്ടിയാണ് അന്ന് ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ കാതല്ക്ക് മര്യാദയുടെ ലൊക്കേഷനിൽ പോയത്. വിജയ്ക്കൊപ്പമുള്ള സീനൊക്കെ അവസാനമാണ് ഷൂട്ട് ചെയ്തതെന്നും പൂര്‍ണിമ പറഞ്ഞു.
പൃഥ്വി മക്കള്‍ക്ക് ഇന്‍സ്പിരേഷന്‍
പൃഥ്വി രാജാണ് തന്റെ മക്കൾക്കും വലിയ ഇന്‍സ്പിരേഷന്‍ എന്നാണ് പൂര്‍ണിമ പറയുന്നത്. ഇത്രയും ഉയരങ്ങളിലേക്ക് എത്തുക എന്ന് പറയുന്നത് നിസാര കാര്യമല്ലെന്നും വീട്ടിലെ മക്കള്‍ക്ക് പൃഥ്വിരാജ് ഒരു ഇന്‍സിപിരേഷന്‍ ആണെന്നും പൂര്‍ണിമ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നടന്‍ എന്ന രീതിയില്‍ നമുക്ക് ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. ഒരു താരം എന്ന രീതിയില്‍ വേറെ കുറേ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. അത് ബാലന്‍സ് ചെയ്ത് കൊണ്ടു പോവുക എന്ന് പറയുന്നത് പ്രധാനമാണ്. എന്നാല്‍ അവനവന്റെ ആഗ്രഹങ്ങളില്‍ നിന്ന് മാറാതെ അതിലേക്ക് തന്നെ മുന്നോട്ട് കൊണ്ടു പോവുക എന്നതും എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. നമ്മള്‍ക്ക് നമ്മുടെ പല പല മേഖലകളില്‍ നിന്നും സമയമെടുത്ത് നമ്മള്‍ക്ക് അതിന് ഇന്‍വെസ്റ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് അത് പറ്റുകയുള്ളു. ഇതിനെല്ലാം കൃത്യമായ സാഹചര്യം ഒത്തു വരിക എന്ന് പറയുന്ന ഭാഗ്യം രാജുവിന് കൃത്യമായിട്ട് ഉണ്ട്. ടാലന്റ് മാത്രം നമ്മളെ എവിടെയും എത്തിക്കില്ലെന്നും പൂര്‍ണിമ പറയുന്നു.
40 പിന്നിട്ടപ്പോൾ എന്നെ മനസിലാക്കി
നടി, ഡിസൈനർ, റിയാലിറ്റി ഷോ ജഡ്‌ജ്, അമ്മ, ഭാര്യ, മകൾ അങ്ങനെ ഒരുപാട് റോളുകളിലൂടെ ഏറെ ഇഷ്ടപ്പെട്ടുള്ള യാത്രയാണ് ഒരോ ദിവസവും. എല്ലാം പെർഫക്റ്റല്ല. പലതിലും പരാജയങ്ങൾ നേരിടും. പക്ഷേ വീണ്ടും ശ്രമിക്കും. ഒരു മിനിറ്റു പോലും വെറുതേയിരിക്കാൻ കഴിയില്ല. മൾട്ടിടാസ്കിങ്ങാണ് താനെന്ന് പൂർണിമ പറയുന്നു. ‘ആഗ്രഹങ്ങളെ, എന്റെ സ്വത്വത്തെ കൂടുതൽ അടുത്തറിയാനും, മനസ്സിലാക്കാനും ശ്രമിക്കുന്നത് ഞാൻ 40 വയസ്സു പിന്നിട്ടതിനു ശേഷമാണ്. ഇന്ന് വയസ്സൊരു പരിമിതിയല്ല. എത്ര വയസ്സായാലും നമുക്ക് ആഗ്രഹങ്ങൾക്കായി പരിശ്രമിക്കാൻ പറ്റും. അനുഭവങ്ങൾ അറിവാകുന്ന ഈ പ്രായത്തിൽ സ്ത്രീകൾക്കുള്ളിലെ ശക്തി വിചാരിക്കുന്നതിലും വലുതാണ്. ചെറുപ്രായത്തിൽ പലതും സാഹചര്യങ്ങൾ കൊണ്ടു സാധിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇനിയും പറ്റുമെന്ന് വിശ്വസിക്കുക. ആസ്വദിക്കാനുള്ള സമയം തീർന്നിട്ടില്ലെന്നും പൂർണിമ പറഞ്ഞു.
അമ്മായിയമ്മയും മരുമക്കളും
ഭർതൃമാതാവ് മല്ലിക സുകുമാരനെക്കുറിച്ചും പൂർണിമ അഭിമുഖത്തിൽ സംസാരിച്ചു. അമ്മയുടെ പ്രായത്തിൽ ഇത്രയും റെലവന്റ് ആയി നിൽക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇന്നത്തെ ജനതയ്ക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ സംസാരിക്കുകയും അവർക്ക് മനസിലാകുന്ന രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അമ്മ അതിൽ മിടുക്കിയാണ്. അമ്മായിയമ്മയും മരുമക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ പൂർണിമ തിരിച്ച് ചോദ്യം ചോദിക്കുകയാണുണ്ടായത്. ഏത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക. എന്താണ് നിങ്ങൾക്ക് വേണ്ട ഉത്തരം എന്നാണ് പൂർണിമ തിരിച്ച് ചോദിച്ചത്.
എനിക്ക് പേഴ്സണൽ റൂളുണ്ട്
അവതാരക എന്ന നിലയിൽ തനിക്കൊരു പേഴ്സണൽ റൂളുണ്ടെന്ന് പറയുകയാണ് പൂർണിമ. കഥ ഇതുവരെ എന്ന ഷോ ചെയ്തപ്പോഴാണെങ്കിലും അവരെ മുന്നിലിരിക്കുന്നതിന് മുമ്പ് കുറേ അവരെക്കുറിച്ച് പഠിച്ചിട്ടാണ് മുമ്പിലിരിക്കുന്നത്. മുമ്പിലിരിക്കുന്ന വ്യക്തിക്ക് മനസിലോർത്ത് വെക്കാൻ പറ്റുന്ന, അദ്ദേഹത്തിന് സന്തോഷം കൊടുക്കാൻ പറ്റുന്ന കുറച്ച് നിമിഷങ്ങൾ കൊടുക്കണമെന്നേ ആലോചിക്കാറുള്ളൂ.
ഒരിക്കലും മുമ്പിലിരിക്കുന്ന വ്യക്തിയോട് ബഹുമാനമില്ലാതെ, അവർക്ക് അൺ കംഫർട്ടബിളായി ചോദ്യങ്ങൾ ചോദിക്കരുതെന്ന് എന്റെ റൂൾ ബുക്കിലുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാൻ അധികം ഇന്റർവ്യൂ ചെയ്യാത്തത്. ആരെയും കുറ്റം പറയുകയല്ല. കംഫർട്ട് ലെവൽ പ്രധാനമാണല്ലോ. അതേസമയം ഇപ്പോൾ അഭിമുഖങ്ങളിലുള്ള മാറ്റങ്ങൾ മനസിലാക്കുന്നെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൂർണിമ.