കുവൈറ്റിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ തൊഴിൽ സാധ്യതകൾ. കൂടുതൽ തൊഴിൽ അവസരങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആവശ്യമായ മുഴുവൻ തൊഴിലാളികളെയും വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ കമ്പനികൾക്ക് കുവൈത്ത് അനുമതി നൽകി.
നേരത്തെ 25% പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണു പുതിയ തീരുമാനം. ജൂൺ ഒന്നു മുതൽ വർക്ക് പെർമിറ്റിന് 150 ദിനാർ (ഏകദേശം 40,000 രൂപ) ഈടാക്കാനും തീരുമാനിച്ചു.
തൊഴിലുടമയെ മാറ്റുന്നതിന് 80,000 രൂപയാണു ഫീസ്. ജോലി ചെയ്യുന്ന കമ്പനിയിൽ 3 വർഷം പൂർത്തിയാക്കുന്നവർക്കു മാത്രമേ മാറ്റം അനുവദിക്കൂ.