ബിഗ് ബോസ് ഷോയും അതിലെ മത്സരാർത്ഥികളുടെ വിശേഷങ്ങളും ഒക്കെ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്താക്കപ്പെട്ട താരമാണ് ജാന്മണി. അസം സ്വദേശിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്മണി. മലയാള ഭാഷ നന്നായി വശമില്ലാതിരുന്നത് ബിഗ്ബോസ് വീട്ടിൽ ജാന്മണിക്ക് വലിയ വെല്ലുവിളിയായിരുന്നു. ബിഗ് ബോസ് വീട്ടിലെ ജാന്മണിയുടെ ശാപവും വഴക്കുകളുമൊക്കെ വൈറലായി മാറിയിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ജാന്മണി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. ഇപ്പോഴിതാ തന്റെ ബിഗ്ബോസ് വീട്ടിലെ യാത്രയെക്കുറിച്ച് പറയുകയാണ് ജാന്മണി.
പൊട്ടിക്കരഞ്ഞ് പുറത്തേക്ക്
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന്റെ വിഷമം ഇപ്പോഴും ജാന്മണി ദാസിന് മാറിയിട്ടില്ല. പുറത്തേക്ക് വരാൻ തനിക്ക് താല്പര്യമില്ലായിരുന്നു എന്നാണ് ജാന്മണി പറയുന്നത്. തന്നെ തിരിച്ചയക്കാൻ മോഹൻലാലിനോട് അഭ്യർത്ഥിച്ചിരുന്നു എന്നും ജാന്മണി പറയുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് പുറത്തേക്ക് വന്നതെന്നും ജാന്മണി പറയുന്നു. ബിഗ് ബോസ് വീട്ടിൽ തുടരാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും ജാന്മണി തുറന്ന് പറഞ്ഞു. ലാലേട്ടനോട് ഞാൻ അപേക്ഷിച്ചതാണ്. എനിക്ക് ദേഷ്യം വന്നത് പിറ്റേ ദിവസം മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി. എന്തുകൊണ്ട് എന്നെ സേഫ് ആക്കിയില്ല. ഞാനത്ര ചീത്ത ആളൊന്നും അല്ലല്ലോയെന്നും ജാന്മണി വ്യക്തമാക്കി.
ബിസിനസ് ക്ലാസിലെ യാത്ര
താൻ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നയാളാണ് എന്ന് ബിഗ്ബോസ് വീട്ടിൽ മറ്റു മത്സരാർത്ഥികളോട് പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇത്തരത്തിൽ പുറത്ത് വന്ന വിമർശനങ്ങളെക്കുറിച്ചും ജാന്മണി സംസാരിച്ചു. എന്റെ അച്ഛന് റെയിൽവേയിലാണ് ജോലി. ഒരു ഇന്റർവ്യൂവിൽ ആങ്കർ രഞ്ജുവിനോട് ജാന്മണി ട്രെയ്നിൽ കയറി കേരളത്തിൽ വന്നെന്ന് പറഞ്ഞു. എനിക്ക് ആ കുട്ടിയോട് ചോദിക്കാനുള്ളത് ഞാൻ എങ്ങനെയാണ് വന്നതെന്ന് ആ കുട്ടി കണ്ടോ എന്നാണ്. കൊച്ചിയിൽ ആദ്യം വരുന്നത് ഫ്ലെെറ്റിലാണ്. സഹോദരിക്കൊപ്പം സിനിമ ചെയ്യാൻ. എന്റെ ആന്റിയും സഹോദരിയും നടിമാരാണ്. എന്നാൽ ബിസിനസ് ക്ലാസിൽ പോകുന്ന ആളാണ്, ബെൻസിലും ബിഎംഡബ്ല്യുവിലുമേ പോകൂ എന്നില്ല. ഞാൻ ഓട്ടോയിലും പോകുന്ന ആളാണ്. എനിക്ക് ഓട്ടോ ആണ് ഇഷ്ടം. എക്കണോമിക്കലി ഒരാളെ നമ്മൾക്ക് ജഡ്ജ് ചെയ്യാൻ പറ്റില്ല. നമ്മുടെ പെരുമാറ്റമാണ് വിലയിരുത്തേണ്ടതെന്നും ജാന്മണി വ്യക്തമാക്കി.
ഗബ്രിയുൾപ്പെടയുള്ളവർ പ്രകോപിപ്പിച്ചപ്പോഴാണ് തനിക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന ആളാണെന്ന് പറയേണ്ടി വന്നതെന്നും ജാന്മണി പറഞ്ഞു.
ആത്മഹത്യയിൽ നിന്ന് ജീവിതത്തിലേക്ക്
ട്രാൻസ്ജെൻഡർ കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാൻ വേണ്ടി താനൊരു തെറ്റും ബിഗ് ബോസ് വീട്ടിൽ ചെയ്തിട്ടില്ലെന്നും ജാന്മണി വ്യക്തമാക്കി. ആത്മഹത്യയുടെ വക്കിൽ നിന്നും തിരിച്ചെത്തിയ ആളാണ് ഞാൻ. കൊറോണ കഴിഞ്ഞ് എന്നോട് ഒരാൾ ചോദിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിന്റെ സമയത്ത് മൂന്ന് മാസം ഞാൻ ഹോട്ടലിൽ താമസിച്ചു. ഒരാൾ പോലും എന്റെ വീട്ടിൽ താമസിക്കെന്ന് പറഞ്ഞിട്ടില്ലെന്നും ജാന്മണി വ്യക്തമാക്കി.
അത് എനിക്ക് വീടായിരുന്നു
പുറത്തുള്ളവര്‍ക്ക് ബിഗ് ബോസ് ഒരു ഗെയിം ആയിരിക്കാം പക്ഷെ തനിക്ക് അതൊരു വീടായിരുന്നു എന്നാണ് ജാന്മണി പറയുന്നത്. ജിന്റോ, ഋഷി, അന്‍സിബ, യമുന എന്നിവരുമായാണ് തനിക്ക് ഏറ്റവും അടുപ്പും തോന്നിയതെന്നും ജാന്മണി പറയുന്നുണ്ട്. യമുന പുറത്തു പോയപ്പോള്‍ താന്‍ വിഷാദത്തിലായിപ്പോയെന്നാണ് താരം പറയുന്നത്. എന്നാല്‍ തന്റെ ആ അവസ്ഥയൊന്നും പുറത്ത് വന്നിട്ടില്ലെന്നും ജാന്മണി പറയുന്നു. തന്റെ പുകവലി ശീലത്തെക്കുറിച്ചും ജാന്മണി സംസാരിച്ചു. ഞാൻ മദ്യപിക്കാറില്ല. ഡിപ്രഷന്റെ സമയത്താണ് സിഗരറ്റ് വലിച്ച് തുടങ്ങിയത്. എന്നെ പഠിപ്പിച്ചത് എന്റെ അനിയനാണ്. പുകവലി നിർത്താൻ ആഗ്രഹമുണ്ടെന്നും ജാന്മണി തുറന്ന് പറഞ്ഞു.
പലതും പുറത്ത് വരാറില്ല
ബിഗ്ബോസ് വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും പുറത്ത് വരാറില്ലെന്നും ജാന്മണി പറയുന്നു. ഒരു ദിവസം രാത്രി വിയര്‍പ്പ് കൂടിയപ്പോൾ താൻ വസ്ത്രം ഊരിക്കളഞ്ഞു. അത് കഴിഞ്ഞപ്പോഴാണ് ഞാന്‍ ക്യാമറ ശ്രദ്ധിക്കുന്നത്. ഇത് കാണിക്കരുതെന്ന് അപേക്ഷിച്ച് ഞാന്‍ ബ്ലാങ്കറ്റ് കൊണ്ട് മൂടി അവിടെ കിടന്നുവെന്നും ജാന്മണി തുറന്നു പറയുന്നു. അതേസമയം, ആരോ എന്നെ തൊടുന്നത് പോലെ തോന്നിയിട്ട് പാനിക്ക് ആയ അവസ്ഥയൊക്കെ ഉണ്ടായിരുന്നു എന്നും ജാന്മണി വെളിപ്പെടുത്തുന്നു. എന്നാല്‍ അതൊന്നും പുറത്ത് വന്നിട്ടില്ലെന്നും ജാന്മണി പറയുന്നു.
ഹിറ്റ് കോംബോ
ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഹിറ്റായി മാറിയ ജിന്‍ജാ കൂട്ടുകെട്ടിനെക്കുറിച്ചും ജാന്മണി സംസാരക്കുന്നുണ്ട്. താന്‍ പുറത്തായപ്പോള്‍ ജിന്റോചേട്ടന്‍ വല്ലാതെ വിഷമിച്ചുവെന്നും തനിക്ക് ആ മുഖത്ത് നോക്കാന്‍ പോലും സാധിച്ചില്ലെന്നും ജാന്മണി പറയുന്നുണ്ട്. ജിന്റോ ചേട്ടനെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും ജാന്മണി പറയുന്നു. ജിന്റോ തന്റെ ചേട്ടനാണെന്നും ആ ബഹുമാനം അദ്ദേഹത്തോടുണ്ടെന്നും ജാന്മണി പറയുന്നു. ഒരു അനിയത്തിയെ പോലെ തന്നെ സ്നേഹിക്കുകയും തന്നെ പൊന്നുപോലെ കൊണ്ടു നടക്കുകയും ചെയ്തിട്ടുണ്ട്. ജിന്റോ പാവമാണെന്നും ജാന്‍ പറയുന്നു. അതേസമയം ജിന്റോയ്ക്ക് കാര്യങ്ങള്‍ സംസാരിക്കാനറിയില്ലെന്നും പക്ഷെ നല്ല ഗെയ്മര് ആണെന്നും ജാന്മണി പറയുന്നു. എന്നാല്‍ കള്ളത്തരവും ജിന്റോയുടെ കയ്യിലുണ്ടെന്നാണ് ജാന്മണി പറയുന്നത്.
ജാസ്മിന്-ഗബ്രി കൂട്ട്കെട്ട്
ബിഗ്ബോസ്സിന് അകത്തും പുറത്തും വിവാദമായി മാറിയ ജാസ്മിന്-ഗബ്രി കൂട്ടുകെട്ടിനെക്കുറിച്ചും ജാന്മണി സംസാരിക്കുന്നുണ്ട്. ജാസ്മിന്റേയും ഗബ്രിയുടേയും പ്രണയം ഫേക്കാണെന്നാണ് ജാന്മണി പറയുന്നത്.
പുറത്തൊരാള്‍ക്ക് വാക്ക് കൊടുത്തിട്ട് വരുമ്പോള്‍ അകത്ത് കാണുന്ന ഒരാള്‍ ഒരിക്കലും പ്രധാനമാകില്ലെന്നാണ് ജാന്മണിയുടെ അഭിപ്രായം. പുറത്തുള്ള ആളുടെ കൂടിയാണ് ജീവിതകാലം മുഴുവന്‍ കഴിയാന്‍ തീരുമാനിക്കുന്നത്. കൂടെയിരിക്കുന്ന ആളോട് ഇഷ്ടം തോന്നിയാലും അത് നിയന്ത്രിക്കാന്‍ പറ്റണമെന്നും ജാന്മണി പറയുന്നുണ്ട്. ജാ്സ്മിന്റേയും ഗബ്രിയുടേയും കുറച്ച് വീഡിയോകള്‍ താന്‍ പുറത്ത് വന്നപ്പോള്‍ കണ്ടുവെന്നും അവര്‍ തമ്മില്‍ യഥാര്‍ത്ഥ പ്രണയമായിരുന്നുവെങ്കില്‍ അതെല്ലാം ക്യാമറയില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിക്കുമായിരുന്നു എന്നാണ് ജാന്മണി പറയുന്നത്.
എനിക്ക് ഒരാളോട് പ്രണയം
തനിക്ക് ബിഗ്ബോസ് വീട്ടിൽ ഒരാളോട് പ്രണയം തോന്നിയതിനെക്കുറിച്ചും ജാന്മണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഇപ്പോള്‍ പറയേണ്ട, ഞാന്‍ കണ്‍ഫ്യൂസ്ഡ് ആണ്, ആ വീട് അങ്ങനെയാണ്, പുറത്തേക്ക് കണക്ഷനൊന്നുമില്ലല്ലോ. നമ്മള് ചിലപ്പോള്‍ അങ്ങനെ ആയിപ്പോകും എന്നാണ് ജാന്മണി പറയുന്നത്. യമുന ചേച്ചി പോകുന്നതിന് മുന്‍പേ തന്നെ എനിക്ക് ആ ഫീലിങ് ഉണ്ടാര്‍ന്നു. ചേച്ചിയോട് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും ജാന്മണി തുറന്നു പറയുന്നു.