തൃശൂർ : ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ (46) എന്നയാളെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മൈ ക്ലബ് ട്രേഡ്സ് എന്ന ഓൺലൈൻ തട്ടിപ്പിന്റ മുഖ്യ സൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു പ്രതി.
എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്തശേഷം 256 ദിവസംകൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്. ഇതിനായി ആളുകളിൽ നിന്ന് പണം നേരിട്ട് സ്വീകരിക്കുകയും ചെയ്യും.
പണം ആപ്പിൾ നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിനു തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. കേസിൽ ആകെ 13 പ്രതികളാണുള്ളത്.