അദ്ദേഹത്തിന് ഭാര്യയും മകളുമുണ്ട് ; എന്‍റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു : വരലക്ഷ്മി ശരത്കുമാര്‍

നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് വരലക്ഷ്മി ശരത് കുമാർ. നടൻ ശരത് കുമാറിന്റെ മകൾ എന്നതിലുപരി അഭിനയ രംഗത്ത് സ്വന്തമായൊരു സ്ഥാനം ഉണ്ടാക്കിയെടുക്കാനും വരലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലാണ് വരലക്ഷ്മിയുടെ വിവാഹി നിശ്ചയം നടന്നത്. മുംബൈ ആസ്ഥാനമായുള്ള ആർട്ട് ഗ്യാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവാണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരന്‍. വിവാഹശേഷം ഇരുവര്‍ക്കും നേരെ വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു. സച്ച്‌ദേവിന്‍റെ രൂപത്തെയും സൗന്ദര്യത്തെയും മോശമായി ചിത്രികരിച്ചുകൊണ്ടും അദ്ദേഹത്തിന്‍റെ ഒന്നാം വിവാഹത്തെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു സൈബര്‍ ആക്രമണങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വരലക്ഷ്മി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

തന്‍റെ അച്ഛന്‍ രണ്ട് തവണ വിവാഹം കഴിച്ചയാളാണെന്നും ഇത്തരം വിമര്‍ശനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നുമായിരുന്നു താരത്തിന്‍റെ മറുപടി. ‘എന്‍റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അവൻ സന്തോഷവാനായാണ് ഇരിക്കുന്നത്, അതുകൊണ്ടു തന്നെ അതിൽ തെറ്റൊന്നുമില്ല. ആളുകൾ നിക്കിനെക്കുറിച്ച് മോശമായി സംസാരിക്കുന്നുന്നത് കേട്ടു. എന്നാല്‍ അവൻ എന്‍റെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന മോശമായ അഭിപ്രായങ്ങളെ ഞാൻ കാര്യമായി എടുക്കുന്നില്ല. ഞാൻ എന്തിന് മറ്റുള്ളവരോട് ഉത്തരം പറയണം’ എന്നും താരം ചോദിച്ചു.

‘നിക്കിന്‍റെ മാതാപിതാക്കൾ ഒരു ആർട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ ജേതാക്കളാണ്. ഞാന്‍ അവന്‍റെ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നല്ല വ്യക്തിത്വമുള്ളൊരു സ്ത്രീയാണ് അവര്‍’- വരലക്ഷ്മി. വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളാണ്. എന്നാൽ അടുത്തിടെയാണ് ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത്. നോർവേയില്‍ വെച്ചാണ് നിക്കോളായ് വരലക്ഷ്മിയോട് വിവാഹാഭ്യർത്ഥന നടത്തിയത്.