മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിള്‍. ഈയ്യടുത്ത് ഒരു സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ മെറീനയും ഷൈൻ ടോം ചാക്കോയും തമ്മില്‍ വാക്ക് തർക്കമുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ വേർതിരിവിനെക്കുറിച്ചും ഷൈനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മെറീന തുറന്നു പറയുകയാണ്. ഷൈനിനൊപ്പമുള്ള ചാറ്റ് ഷോയില്‍ നിന്നും ഇറങ്ങിപ്പോയ സംഭവം വലിയ വാർത്തയായല്ലോ. എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു. ആ പ്രശ്നം ഞങ്ങള്‍ തന്നെ പരിഹരിച്ചെന്നും പറഞ്ഞു. അതുകൊണ്ട് അമ്മയ്ക്കത്ര ടെൻഷനുണ്ടായില്ലെന്നാണ് മെറീന പറയുന്നത്. അതേസമയം മെറീന പ്രതികരിക്കും എന്നറിയുന്നതിനാല്‍ ഇത്തരം സംഭവങ്ങളുണ്ടാകും എന്നൊരു മുൻ കരുതല്‍ മനസിലുണ്ടെന്നാണ് അമ്മ പറയുന്നത്. പിന്നാലെ സിനിമയിലെ സ്ത്രീകളുടെ സംഘടനയെക്കുറിച്ചും മെറീന സംസാരിക്കുന്നുണ്ട്.
സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു കമ്യൂണിറ്റിയുണ്ട്. പ്രശ്നങ്ങളില്‍ തുറന്ന് സംസാരിക്കുന്നവർ അവർക്കൊപ്പമുള്ളവരാണെന്ന് ബാക്കിയുള്ളവർ ധരിക്കും. പക്ഷെ ഈ കമ്യൂണിറ്റി ജൂനിയർ നടിമാരടക്കമുള്ള പലരുടേയും പ്രശ്നങ്ങളില്‍ ഒരു നിലപാടെടുക്കുന്നത് കണ്ടിട്ടില്ല. അത്തരത്തില്‍ ഞാൻ നേരിട്ട പ്രശ്നം പറയാനാണ് അന്ന് ശ്രമിച്ചതെന്നാണ് മെറീന പറയുന്നത്. പ്രധാന നടിമാരൊഴികെ ആർക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല.
അതാരെങ്കിലും പറയണ്ടേ എന്നാണ് മെറീന ചോദിക്കുന്നത്. അതേസമയം ഇങ്ങനെ തുറന്നു പറയുന്നതു കൊണ്ടും ആവശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതു കൊണ്ടും പ്രശ്നക്കാരിയാണെന്ന ലേബലുണ്ടെന്നാണ് മെറീന പറയുന്നത്. അഭിനയിക്കാൻ വിളിക്കുന്നവരോട് അവര്‍ വേണോ? ശരിയാകുമോ? എന്ന് ചോദിക്കുന്നവരും ഒഴിവാക്കുന്നവരുമൊക്കെയുണ്ട്. അന്ന് ഇവളാരാ ഇങ്ങനെയൊക്കെ പറയാൻ എന്ന രീതിയിലാണ് ആദ്യം കമന്റുകളൊക്കെ വന്നതെന്നും മെറീന പറയുന്നുണ്ട്.