കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല; ശരീരത്തിന്‍റെ പേരില്‍ ആളുകള്‍ കളിയാക്കി: മൃണാള്‍ ഠാക്കൂര്‍

ബോളിവുഡിലും തെന്നിന്ത്യയിലും ഇന്ന് ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് മൃണാല്‍ ഠാക്കൂര്‍. സീതാരാമം ഒറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്കും പ്രിയങ്കരിയാണു മൃണാള്‍. ടെലിവിഷനിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തിയത്.പുറത്തുനിന്നു നോക്കുമ്പോള്‍ മികച്ച ജീവിതമാണെന്നു തോന്നുമെങ്കിലും സുഖകരമല്ലാത്ത സാഹചര്യങ്ങള്‍ തന്‍റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നു പറയുകയാണ് മൃണാള്‍. എനിക്ക് പലപ്പോഴും ബോഡി ഷെയ്മിംഗിനു വിധേയയമാകേണ്ടി വന്നിട്ടുണ്ട്. സൗന്ദര്യനിലവാരം മാറ്റാന്‍ പോകുന്നുവെന്ന് ഇടയ്ക്കു പ്രതിജ്ഞയെടുക്കേണ്ടിവരെ വന്നിട്ടുണ്ട്. ഇന്‍റര്‍നെറ്റിലെ ആളുകള്‍ പലപ്പോഴും എല്ലാം തികഞ്ഞതാണെന്ന് നടിക്കാറുണ്ട്.

എന്നാല്‍ എല്ലാവരുടെയും ജീവിതം അങ്ങനെയല്ല. ഉറക്കമുണരാന്‍ ആഗ്രഹിക്കാതെ കിടക്കയില്‍ തന്നെ കിടക്കുന്ന ദിവസങ്ങള്‍ എന്‍റെ ജീവിതത്തിലും ഉണ്ടാവാറുണ്ട്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല, പക്ഷേ ഞാനത് ചെയ്യുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയല്ല, എനിക്കു വേണ്ടി മാത്രമാണ്.

നമ്മളെ കുടുംബമല്ലാതെ മറ്റാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. അതിനാല്‍, മോശം ദിവസങ്ങളുണ്ടെങ്കില്‍, നല്ല ദിവസങ്ങളുണ്ടാകുമെന്ന് സ്വയം ഓര്‍മിപ്പിച്ച്‌ കൊണ്ടേയിരിക്കുന്നത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു എന്നും മൃണാൾ പറയുന്നു.