ഗര്‍ഭിണിയാകാന്‍ വയസ്സിലെന്തിരിക്കുന്നു: 53-ാം വയസ്സില്‍ വീണ്ടും അമ്മയാകാന്‍ പോകുന്ന താരത്തെ കണ്ടോ

മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളവതരിപ്പിച്ച് ശ്രദ്ധേയമാകാൻ കഴിഞ്ഞ നടിയാണ് രേഖ. പുന്നഗൈ മന്നൻ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തി റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെ മലയാളത്തിൽ പ്രവേശിച്ച രേഖ എന്ന ജോസഫൈൻ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് മലയാളത്തിന്റെ സ്വന്തം നടിയായി മാറി.

ഓട്ടോക്കു ചുറ്റും ഓടികൊണ്ടുള്ള പ്രണയമാണെങ്കിലും നായകനൊപ്പമോ ഒരുപടി മുന്നിലോ നിന്ന് മനസ്സിൽ തട്ടുന്ന കഥാപാത്രമായി മാറാൻ നാൽപതോളം സിനിമയിലഭിനയിച്ച രേഖക്ക് കഴിഞ്ഞിട്ടുണ്ട്.മലയാളത്തിലെ താരരാജാക്കന്മാർക്ക് ഒപ്പമെല്ലാം രേഖ അഭിനയിച്ചു. തമിഴില്‍ കമല്‍ഹാസനടക്കമുള്ളവരുടേയും നായികയായ രേഖ അക്കാലത്ത് ഏറ്റവും തിരക്കുള്ള നായികയായിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ കടലോര കവിതൈഗള്‍ ആണ് രേഖയുടെ ആദ്യ സിനിമ. സത്യരാജ് ആയിരുന്നു ചിത്രത്തിലെ നായിക. പിന്നീട് പുന്നഗൈ മന്നന്‍, എങ്ക ഊരു പാട്ടുക്കാരന്‍, എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്കു, പുരിയാത പുദിര്‍, ഗുണ, ഏയ് ഓട്ടോ, ഇന്‍ ഹരിഹര്‍ നഗര്‍, ദശരഥം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്. 1996ലാണ് ബിസിനസുകാരനായ ഹാരിസിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്.വിവാഹ ശേഷം ആറ് വര്‍ഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന രേഖ തിരികെ വരുന്നത് 2002 ലാണ്. റോജാ കൂട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. അധികം വൈകാതെ മലയാളത്തിലും രേഖ മടങ്ങിയെത്തി. ഇതിനിടെ ഇപ്പോഴിതാ രേഖയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായിട്ടാണ് കാണപ്പെടുന്നത്. 53 കാരിയായ രേഖ ഗര്‍ഭിണിയായോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നിരവധി പേരാണ് ചിത്രത്തോടൊപ്പം ഗര്‍ഭവാര്‍ത്തയും പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ വസ്തുത മറ്റൊന്നാണ്.രേഖ ഗര്‍ഭിണിയല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒരു സിനിമയില്‍ നിന്നുമുള്ളതാണ്. മിരിയം മാ എന്ന ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായി അഭിനയിക്കുന്നുണ്ട്. ഏഗില്‍ ദുരൈ, സ്‌നേഹ കുമാര്‍, അനിത സംപത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സിനിമയില്‍ നിന്നുള്ള ചിത്രാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഡിയര്‍ ഫ്രണ്ട് ആണ് രേഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ. ഗുരുവായൂര്‍ അമ്പലനടയില്‍ ആണ് രേഖയുടെ പുതിയ സിനിമ. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. വിപിന്‍ ദാസ് ആണ് സിനിമയുടെ സംവിധാനം. അതേസമയം മിരിയം മാ ആണ് രേഖയുടെ ഒടുവിലറങ്ങിയ തമിഴ് സിനിമ. സിനിമയ്ക്ക് പുറമെ സീരിയലുകളിലും രേഖ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് നാലിലും മത്സരാര്‍ത്ഥിയായിരുന്നു.