സ്ത്രീധനം ആയി പൊന്നും പണവും ഒന്നുല്ല കുറച്ച് പാമ്പ് തരും.കൊള്ളാം അല്ലേ.. ഈ കാലഘട്ടത്തിൽ സ്ത്രീധനം തന്നെ നിരോധിച്ചിരിക്കുകയാണ്. എന്നാൽ സ്ത്രീധനം ചോദിക്കുന്നവർക്ക് കൊടുത്തല്ലേ പറ്റു. എന്നാൽ ഇത് ഒരു സമ്പ്രദായം ആണ്. മറ്റെവിടെയും അല്ല നമ്മുടെ ഇന്ത്യയിൽ തന്നെ.. വൈവിദ്ധ്യം കൊണ്ട് നിറഞ്ഞു നിൽക്കുവല്ലേ.. ഇനിയും ഒരുപാട് ഉണ്ട്..സ്ത്രീധനത്തിന്റെ പേരിൽ എത്ര എത്ര പ്രശ്നങ്ങൾ ആണ്. എത്ര മരണങ്ങൾ. എന്നാൽ ഇന്ന് ഇത് സ്ത്രീധനം അല്ല. വിവാഹ സമ്മാനം ആണ്. കൊടുത്തില്ലെങ്കിൽ ചെറുക്കന്റെ വീട്ടുകാർക്ക് മുന്നിൽ താഴ്ന്നു പോകും എന്ന് കരുതി കൊടുക്കുന്നവരും, കൊടുത്താൽ മാത്രമേ കല്യാണം നടക്കു എന്ന് കരുതി കൊടുക്കുന്നവരും ഉണ്ട്. കിടപ്പാടം വിറ്റ് ആണെങ്കിലും കൊടുക്കും.പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ കണക്കാക്കപ്പെടുന്നത്.
ഇത് ഒരു സമൂഹത്തിലെ സ്ത്രീയുടെ താഴ്ന്ന പദവിയെ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസമോ തൊഴിലോ മറ്റ് വരുമാനമാർഗമോ ഒന്നുമില്ലാത്ത സ്ത്രീയെ അവളുടെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുന്നതിന് പകരമായി പുരുഷൻ കൈപ്പറ്റുന്ന ധനമാണ് സ്‌ത്രീധനം എന്നും പറയാറുണ്ട്. എന്നാൽ ഈ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്യുന്നത് ഒരു തൊഴിലിന് തുല്യം തന്നെയാണ് എന്ന് മറുവാദവും ഉയരാറുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യയിൽ വധു അമിതമായി സ്വർണ്ണം ഉപയോഗിച്ച് കാണാറുണ്ട്. ഇതിലൂടെ സ്ത്രീയെ ഒരു കച്ചവട വസ്തുവാക്കി കൈമാറ്റം ചെയ്യപ്പെടുകയാണ് എന്ന് പറയപ്പെടുന്നു. വിവാഹജീവിതത്തിൽ സ്ത്രീയെ ഒരു തുല്യപങ്കാളിയായി കാണാൻ പലർക്കും സാധിക്കുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് വിമർശനം ഉയരാറുണ്ട്മധ്യപ്രദേശിലെ ഗൗരിയ വിഭാഗക്കാർക്കിടയിലുള്ള വിവാഹാചാരങ്ങളും അനുഷ്ഠാനങ്ങളും ആരെയും അതിശയിപ്പിക്കുന്നതാണ്. ഗൗരിയ യുവതിക്ക് അവളുടെ അച്ഛൻ നൽകുന്ന വിവാഹസമ്മാനത്തിൻറെ പേരിലാണ് ഇവരുടെ ആചാരങ്ങൾ പ്രസിദ്ധമായത്. ഗൗരിയക്കാർ പെൺമക്കൾക്കു സ്ത്രീധനമായി സ്വർണമോ പണമോ നൽകാറില്ല. പകരം നൽകുന്നതോ, ഉഗ്രവിഷമുള്ള 21 പാമ്പുകൾ..!
വധുവിൻറെ പിതാവാണു വിവാഹദിവസം വിചിത്രസമ്മാനം വരനു കൈമാറാറുളളത്. ഭർതൃഗൃഹത്തിലേക്കു പുറപ്പെടുമ്പോൾ നവവധു നാഗങ്ങളെയും കൊണ്ടുപോകണം. ഗൗരിയക്കാരെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ചടങ്ങാണ്. വധുവിനു പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കിൽ ദാമ്പത്യം സുഖകരമാകില്ലെന്നും ഭാവി ഇരുളടഞ്ഞുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം.മകളുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതൽ പിതാവ് പാമ്പുപിടിത്തം ആരംഭിക്കും. ഗൗരിയ വിഭാഗത്തിൻറെ കുലത്തൊഴിൽ പാമ്പുപിടിത്തമാണ്. പെട്ടിയിൽ സൂക്ഷിക്കുന്ന പാമ്പുകൾ ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ടാലോ അല്ലെങ്കിൽ ചത്തുപോയാലോ അപശകുനമായാണു ഗൗരിയക്കാർ കാണുന്നത്.