നടൻ ജയ്ക്ക് രഹസ്യ വിവാഹം; വൈറലായി നടിക്കൊപ്പമുള്ള ചിത്രം

സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ജയ്. ആദ്യ ചിത്രം വിജയിക്കൊപ്പമുള്ള ഭ​ഗവതിയായിരുന്നെങ്കിലും നടനന്നെ നിലയിൽ ജയ്യിനെ അടയാളപ്പെടുത്തിയത് ശശികുമാറിന്റെ സുബ്രഹ്മണ്യപുരമായിരുന്നു.മലയാളത്തില്‍ മധുരരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു.

ഇപ്പോൾ ജയ് പങ്കുവച്ചൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. നടി പ്ര​ഗ്യനാ​ഗ്രയ്‌ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞോ എന്ന സംശയം ഉയർന്നിരിക്കുന്നത്.’ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു’ എന്ന് ക്യാപ്ഷനോടെ പ്ര​ഗ്യ പങ്കുവച്ച ചിത്രം ജയ് സ്റ്റോറിയാക്കുകയായിരുന്നു. ഇതാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്.ഇരുവരുടെ കൈയിലും പാസ്പോർട്ടുമുണ്ട്. പ്ര​ഗ്യയുടെ കഴുത്തിൽ താലിമാലയും കാണാം. എന്നാൽ ഇത് സിനിമ ചിത്രീകരണമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

പ്രഗ്യ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറിയിരുന്നു. ധ്യാൻ ശ്രീനിവാസനായിരുന്നു നായകൻ.നേരത്തെ നടി അ‍ഞ്ജലിക്കൊപ്പം ഏറെ ​ഗോസിപ്പ് കേട്ടിട്ടുള്ള നടനാണ് ജയ്. ഇരുവരും ലി​വിം​ഗ് ടു​ഗതെറിലാണെന്ന വാർത്തകളും വന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഇവർ പരസ്യമായി തള്ളിയിരുന്നുമില്ല. ഇരവരും ചില ചിത്രങ്ങളിലും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.