ആത്മാവിനെ വണങ്ങാൻ ട്രെയിൻ പോലും നിർത്തുന്ന ഒരിടമുണ്ട് ഇന്ത്യയിൽ. ഇന്തോറിനടുത്തുള്ള പാതാൾപാനിയാണ് ആ സ്ഥലം. ഇപ്പോഴും ആയിരങ്ങളുടെ മനസ്സില്‍ ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസത്തെ വണങ്ങാനാണ് ട്രെയിൻ അവിടെ നിർത്തുന്നത് . മധ്യപ്രദേശിലെ’ മൌ ‘എന്ന പ്രദേശത്തുള്ളവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ‘താന്ത്യാ ഭീല്‍ ‘എന്ന ഇതിഹാസമാണ് അത്. ഗോത്രവർഗക്കാർക്കിടയിൽ ഇന്ത്യൻ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന താന്ത്യ ഭിൽ 12 വർഷം ബ്രിട്ടീഷ് ഭരണത്തിനുനേരെ സായുധപോരാട്ടം നടത്തിയ വിപ്ലവകാരികളിൽ ഒരാളായി വാഴ്ത്തപ്പെടുന്നു. മദ്ധ്യപ്രദേശിലെ നിമാദിൽ 1844-ൽ ജനിച്ച താന്തിയ ഭിൽ തദ്ദേശീയ ആദിവാസി സമൂഹമായ ഭിൽ ഗോത്രത്തിലെ ഒരംഗമായിരുന്നു.
1857-ലെ ഇന്ത്യൻ കലാപത്തിനു ശേഷം ബ്രിട്ടീഷുകാർ ലഹളക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചുവന്നിരുന്ന കാലത്താണ് താന്തിയ തന്റെ സംഭവബഹുലമായ ജീവിതത്തിനു തുടക്കം കുറിച്ചത്. ഏകദേശം 1874-ൽ തെറ്റായ ഉപജീവനമാർഗ്ഗത്തിന്റെ പേരിലാണ് അദ്ദേഹം ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്
ബ്രീട്ടീഷുകാർക്ക് തലവേദനയായിരുന്നു താന്ത്യാ ഭീല്‍ എന്നും . ‘.ജാല്‍ഗാവ് (സത്‌പുര) മുതല്‍ മൌ (മാള്‍വ) വരെ താന്ത്യയുടെ പ്രശസ്തി പരന്നു. ഈ പ്രദേശത്തുള്ള പാവങ്ങള്‍ ആ ‘ഇതിഹാസത്തിനെ’ ദൈവമായി കണ്ട് ആരാധിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരെ കൊള്ളയടിച്ചു കിട്ടുന്ന സമ്പത്ത് മുഴുവന്‍ താന്ത്യ ആ പ്രദേശങ്ങളിലെ പാവപ്പെട്ട ഗോത്രവർഗ്ഗക്കാർക്ക് നൽകി.ഒരു വർഷത്തെ ജയിൽശിക്ഷയ്ക്കു ശേഷം അദ്ദേഹം കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കൂടുതൽ ഗുരുതരങ്ങളായ കുറ്റകൃത്യങ്ങളിലേയ്ക്കു തിരിയുകയും 1878-ൽ ഹാജി നസ്രുള്ളാ ഘാൻ യൂസുഫ്സായി എന്ന പോലീസുകാരൻ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഖാണ്ഡ്വ ജയിലിൽ അടയ്ക്കുകയും ചെയ്തു , പക്ഷേ മൂന്ന് ദിവസം ജയിലിൽ കിടന്ന ശേഷം അദ്ദേഹം ജയിൽ ചാടി രക്ഷപ്പെട്ടു.
ഒടുവില്‍ സഹികെട്ട ബ്രിട്ടീഷുകാര്‍ താന്ത്യയെ പിടികൂടുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകപോലും ചെയ്തു.എന്നിട്ടും അവര്‍ക്ക് താന്ത്യയെ പിടികൂടാന്‍ കഴിഞ്ഞില്ല.അവസാനം, ‘പാതല്‍പാനി’ എന്ന വെള്ളച്ചാട്ടത്തിനു സമീപമുള്ള റയില്‍വെ ട്രാക്കില്‍ വച്ച് നടന്ന രൂക്ഷമായ ഒരു ഏറ്റുമുട്ടലിലാണ് താന്ത്യ കൊല്ലപ്പെടുന്നത്. എന്നാൽ അങ്ങനെ അല്ല ഇൻഡോർ സൈന്യം ഒരു ഓഫീസറുടെ സഹായത്തോടെ താന്ത്യയ്ക്ക് മാപ്പുകൊടുക്കാമെന്ന് അദ്ദേഹത്തെ പ്രലോഭിപ്പിക്കുകയും ചതിയിൽ പതിയിരുന്നാക്രമിച്ച് കീഴ്പ്പെടുത്തി ജബൽപ്പൂരിലേയ്ക്കു കൊണ്ടുപോകുകയും വിചാരണയ്ക്കു വിധേയനാക്കി 1890 ഡിസംബറിൽ തൂക്കിലേറ്റുകയും ചെയ്തുവെന്നും പറയപ്പെടുന്നുണ്ട് .
താന്ത്യയുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് ഈ പ്രദേശത്തുള്ള ആളുകളുടെ വിശ്വാസം. താന്ത്യയുടെ മരണത്തിനു ശേഷം ഈ ഭാഗത്തെ റയില്‍വെ ട്രാക്കില്‍ ധാരാളം അപകടങ്ങള്‍ നടന്നതും ഇതിനൊരു കാരണമായി.അപകടത്തിന്റെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വന്നത്രെ അപകടങ്ങളും താന്ത്യയുടെ മരണവുമായി ബന്ധപ്പെടുത്തി ചിന്തിച്ചു തുടങ്ങാന്‍ ആളുകള്‍ക്ക് അധികം സമയം വേണ്ടിവന്നില്ല എന്നുമാത്രം.അതില്‍നിന്ന് രക്ഷ നേടാന്‍ അവര്‍ ട്രാക്കിന് സമീപം താന്ത്യയ്ക്ക് വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ചു.അതിനുശേഷം ഇതുവഴി കടന്നു പോവുന്ന ഓരോ ട്രെയിനും താന്ത്യയ്ക്ക് ആദരാഞ്ജലി നല്‍കാന്‍ ഇവിടെ നിര്‍ത്തുന്നുണ്ട് .