തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്‌സിന് അപേക്ഷിക്കാനുള്ള യോഗ്യത സർവകലാശാല ബിരുദമാണ്. 50,000 രൂപയാണ് കോഴ്‌സ് ഫീസ് . അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോം www.keralapressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 500 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ : [email protected] . അവസാന തിയതി : മേയ് 30. വിശദവിവരങ്ങൾക്ക് : 9447013335, 0471-2330380 , ഇ- മെയിൽ : [email protected]