നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15 ന് ആയിരുന്നു മുഹൂർത്തം. തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10. 30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വിവാഹ വിരുന്നിൽ പങ്കെടുക്കുമെന്നാണ് വിവരം. തമിഴ് സ്റ്റൈലിവ് പട്ടുസാരി അണിഞ്ഞാണ് മാളിവിക എത്തിയത്. കസവ് മുണ്ടും മേൽമുണ്ടുമാണ് നവനീത് അണിഞ്ഞത്.
ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. പ്രേക്ഷകരുടെ ഇഷ്ട നടനായ ജയറാമിന്റെ കുടുംബത്തോടും പ്രേക്ഷകർക്ക് അതേ സ്നേഹമാണ്. ജയറാമിന്റെയും പാർവതിയുടെയും വിവാഹവും ഗുരുവായൂർ വെച്ച് തന്നെയാണ് നടന്നത്. ഇരവരും പ്രണയിച്ച് തന്നെയാണ് വിവാഹം കഴിച്ചത്. കാളിദാസ് ജയറാമും സിനിമയിൽ സജീവമാണ്. കാളിദാസിന്റെയും തരുണിയുടെയും വിവാഹ നിശ്ചയം വലയി ആഘോഷമാക്കി തന്നെയാണ് നടത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു.