Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കഞ്ഞിവെച്ച് കുടിച്ചും സര്‍ക്കുലര്‍ വലിച്ചു കീറിയും സമരം; കടിഞ്ഞാണിടാന്‍ സര്‍ക്കാരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 3, 2024, 03:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഞ്ഞിവെച്ച് കുടിച്ചും സര്‍ക്കുലര്‍ വലിച്ചു കീറിയും സമരവുമായി മുന്നോട്ട് പോകുന്ന സിഐടിയു ഉള്‍പ്പടെയുള്ള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ സംഘടനകള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍. പുതിയ സര്‍ക്കുലറിന് സ്റ്റേയില്ലെന്ന ഹൈക്കോടതി വിധിയും വന്നതോടെ മാറ്റങ്ങളില്ലാതെ സര്‍ക്കുലര്‍ പ്രകാരം ടെസ്റ്റ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിലപാട് എടുത്ത് സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സമരം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി സംഘടനകളും രംഗത്തെത്തി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗതാഗത കമ്മീഷണര്‍ തിരുവനന്തപുരത്ത് ഇന്ന് സംഘടനകളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനകളും വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരണം ഇനി എന്ന് അവസാനിക്കുമെന്ന് ആര്‍ക്കുമൊരു വ്യക്തതയില്ല.

 

തിരുവനന്തപുരം മുട്ടത്തറയിലെ ഓട്ടോമാറ്റഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ സ്‌കൂള്‍ ഉടമകള്‍ ഇന്നും രാവിലെ എട്ടു മണി മുതല്‍ തന്നെ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. ഗ്രൗണ്ടിനു മുന്നില്‍ വിവാദ സര്‍ക്കുലര്‍ കത്തിച്ചും കഞ്ഞിവെച്ചുമാണ് സംഘടനകള്‍ പ്രതിഷേധിക്കുന്നത്. അന്തസുള്ള കഞ്ഞിയാണ് ഇതെന്ന് കാണിച്ചുള്ള പോസ്റ്ററുകളും ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിലെ മതിലുകളില്‍ പതിച്ചിട്ടുണ്ട്.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനു സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി വിധി ഇന്നാണ് വന്നത്. ഇതോടെ വിധിയില്‍ പിടിച്ച് നിലപാട് കടുപ്പിച്ച് ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്പോള്‍ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഓള്‍ കേരള മോട്ടര്‍ ഡ്രൈവിങ് സ്‌കൂള്‍, ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി ഉള്‍പ്പടെയുള്ള സംഘടനകള്‍. തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നിന്ന സംഘടനകള്‍ വരും ദിവസം സമരം കടുപ്പിക്കുമെന്ന് മുന്നറിയിപ്പു നല്‍കി. കേന്ദ്ര ഗതാഗത നിയമത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഗതാഗത കമ്മീഷണറും അഭിപ്രായപ്പെട്ടു.

ReadAlso:

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ‘RBI Reelathon 2026’ ബൃഹത് ബോധവത്കരണ ക്യാമ്പയിന് ആർബിഐ തുടക്കമിട്ടു

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വീണ വിജയന്‍ നാളെ ഇ.ഡിക്കു മുമ്പില്‍ ഹോജരാകുമോ ?: കര്‍ത്തയുടെ മകളെ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; നാളെ വീണക്ക് അഗ്നിപരീക്ഷ; അറസ്റ്റ് ഭയമോ ?

മലിനജലം കുടിച്ച കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

‘സോർ’ ടെക്നിക്കൽ വിദ്യാഭ്യാസ മേളക്ക് ഉജ്ജ്വല തുടക്കം: എൻജിനീയറിംഗ് കോളേജുകളെയും പ്രോഗ്രാമുകളെയും അടുത്തറിയാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും

ഇതു സംബന്ധിച്ച കേസ് ഹൈക്കോടതി വീണ്ടും ഈ മാസം 21ന് പരിഗണിക്കും. ഓള്‍ കേരള മോട്ടര്‍ ഡ്രൈവിങ് സ്‌കൂള്‍, ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍, ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി, ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ കൂട്ടായ്മ വിവിധ വ്യക്തികള്‍ തുടങ്ങിയവരാണു സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് പഠിപ്പിക്കുന്നത് ഒഴിവാക്കുക, പഠിപ്പിക്കുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുക, എം. 80-യില്‍ ടെസ്റ്റ് പാടില്ല, സ്‌കൂള്‍കള്‍ക്ക് സ്വന്തമായി പരിശീലനത്തിനായി സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് സര്‍ക്കലുര്‍. എന്നാല്‍ കേന്ദ്ര ഗതാഗത നിയമത്തിന് എതിരാണ് സര്‍ക്കുലറിലെ പല പരാമര്‍ശങ്ങളുമെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ വാദിക്കുന്നു. ഫെബ്രുവരി 4ന് ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുക, ഓട്ടോമാറ്റിക് കാറുകള്‍ അനുവദിക്കുക, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സ്‌കൂള്‍ ഉടമകള്‍ ഉന്നയിക്കുന്നത്.

 

വ്യാഴാഴ്ച മുതല്‍ പരിഷ്‌കാരം നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആക്കി കുറച്ചിരുന്നു.

 

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം കടുപ്പിച്ചതോടെ രണ്ടാം ദിനവും കേരളത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലെയും ടെസ്റ്റുകള്‍ ബഹിഷ്‌ക്കരിച്ചു. ഇന്ന് 30 ടെസ്റ്റുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ടെസ്റ്റിന് ആകെ 3 പേര്‍ മാത്രമാണ് എത്തിയത്. പ്രതിഷേധം കടുപ്പിച്ചതോടെ ടെസ്റ്റ് നടത്തിയില്ല. സമരം കടുപ്പിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. സര്‍ക്കുലര്‍ പിന്‍വലിക്കും വരെ സമരം തുടരും. 15 വര്‍ഷമായ വാഹനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ അറിയിച്ചു. മറ്റ് പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കട്ടെയെന്നും ഇവര്‍ പറഞ്ഞു.

Tags: MOTOR VEHICLE DEPARTMENTHIGH COURT VERDICTDRIVING SCHOOL ASSOCIATION

Latest News

റഷ്യന്‍ യുദ്ധവിമാനം TU-22M3 പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു

ഡിആർഡിഒ ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies